|    Oct 17 Wed, 2018 6:14 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആറുലക്ഷം രൂപയുടെ കള്ളനോട്ട് കേസ് : പന്ത്രണ്ടംഗ സംഘത്തിലെ ഒരാള്‍ക്കൂടി അറസ്റ്റില്‍

Published : 26th September 2017 | Posted By: fsq

 

മഞ്ചേരി: ആറുലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയ സംഭവത്തില്‍ ഒരാള്‍ക്കൂടി അറസ്റ്റില്‍. കോഴിക്കോട് എലത്തൂര്‍ ചെട്ടിക്കുളം സ്വദേശി കരിക്കലക്കണ്ടി മുഹമ്മദ് മുഷ്താഖ് (24) ആണു പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇതോടെ ഈ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി. ഇക്കഴിഞ്ഞ 20നാണു വ്യാജ നോട്ടുകള്‍ കൈമാറാനെത്തിയ സംഘത്തിലെ മൂന്നുപേരെ പോലിസ് മഞ്ചേരിയില്‍ വച്ച് അറസ്റ്റ് ചെയ്തിരുന്നത്. അന്ന് പോലിസിനെ വെട്ടിച്ചു കടന്നുകളഞ്ഞയാളാണു മുഷ്താഖ് എന്ന് പോലിസ് പറഞ്ഞു. സംഘത്തലവന്‍ വലയിലായതായും സൂചനയുണ്ട്. വ്യാജ നോട്ടുകള്‍ വാങ്ങിയവരെക്കുറിച്ചുള്ള വിവരങ്ങളും പോലിസ് ശേഖരിച്ചു വരികയാണ്. ഇപ്പോള്‍ പിടിയിലായ മുഷ്താഖിനെതിരേ കഞ്ചാവു വില്‍പന നടത്തിയതിനും വാഹനങ്ങള്‍ വാടകയ്‌ക്കെടുത്ത് മുങ്ങിയതിനും കേസുകള്‍ നിലവിലുണ്ട്. നോട്ടുകളുണ്ടാക്കാന്‍ ഉപയോഗിച്ച കംപ്യൂട്ടര്‍, പ്രിന്റര്‍ എന്നിവ കണ്ടെത്താന്‍ തമിഴ്‌നാട്ടിലേ—ക്കും കര്‍ണാടകയിലേ—ക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ സത്യനാഥന്‍, അബ്ദുല്‍ അസീസ്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, ശശി കുണ്ടറക്കാട്, പി സഞ്ജീവ്, സലിം, സജയന്‍, ജൂനിയര്‍ എസ്‌ഐ ഫക്രുദ്ദീന്‍, എസ്‌ഐ അബ്ദുര്‍റഹ്മാന്‍, എഎസ്‌ഐ സുരേഷ്, സുഭാഷ്, മനോജ്, ഷാഹുല്‍ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss