|    Apr 23 Mon, 2018 1:52 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ആറുലക്ഷം എടിഎം കാര്‍ഡ് ബ്ലോക്ക് ചെയ്തു

Published : 18th October 2016 | Posted By: SMR

തിരുവനന്തപുരം: സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി എസ്ബിഐയുടെയും അസോഷ്യേറ്റ് ബാങ്കുകളുടെയും ആറുലക്ഷം എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു. വിവരം ഉപഭോക്താക്കളെ എസ്എംഎസ് വഴി അറിയിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറയുമ്പോഴും പലരും എടിഎമ്മുകളിലെത്തി പണം പിന്‍വലിക്കുമ്പോഴാണ് അറിയുന്നത്. ഇതോടെ പലര്‍ക്കും ഇടപാടുകള്‍ നടത്താന്‍ കഴിയാത്ത സ്ഥിതിയുണ്ടായി.
എടിഎം കാര്‍ഡ് ബ്ലോക്കായവര്‍ ബ്രാഞ്ചിലെത്തി പുതിയ കാര്‍ഡിന് അപേക്ഷിക്കാനാണ് നിര്‍ദേശം. വെള്ളിയാഴ്ച രാത്രിയാണ് എടിഎമ്മുകള്‍ ബ്ലോക്ക് ചെയ്തത്. വ്യാജ എടിഎം കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാടു വഴിയും മറ്റും തട്ടിപ്പുകള്‍ വ്യാപകമായ പശ്ചാത്തലത്തിലാണ് ബാങ്ക് അധികൃതര്‍ കാര്‍ഡ് ബ്ലോക്ക് ചെയ്തതെന്നാണ് കരുതുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss