|    Jan 17 Tue, 2017 4:49 pm
FLASH NEWS

ആറുമാസം പ്രായമുള്ള കുഞ്ഞിന് തെരുവുനായയുടെ കടിയേറ്റു

Published : 28th August 2016 | Posted By: SMR

പാലക്കാട്: തൃശ്ശൂര്‍ -പാലക്കാട് അതിര്‍ത്തിയിലെ നെയ്ത്തു ഗ്രാമമായ കുത്താമ്പുള്ളിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവു നായ കടിച്ചു. കുത്താമ്പുള്ളി ചാമുണ്ഡി നഗര്‍ വിനോദിന്റെ മകള്‍ താരക്കാണ് പരിക്കേറ്റത്. വീട്ടുമുറ്റത്ത് അമ്മ കുട്ടിയെ കാലില്‍ കിടത്തി കുളിപ്പിക്കുന്നതിനിടെ നായ ദേഹത്തേക്കു ചാടി വീഴുകയായിരുന്നു. കുട്ടിയുടെ വയറ്റിലാണ് നായ കടിച്ചത്.
ഈ ഗ്രാമത്തിലെ തന്നെ ഹരിദാസിന്റെ മകന്‍ ആദര്‍ശ് (മൂന്ന്), മുരളീകൃഷ്ണന്‍ (45) എന്നിവര്‍ക്കും കടിയേറ്റിട്ടുണ്ട്. മൂന്ന് പേരെ കടിച്ചു പരിക്കേല്‍പ്പിച്ച നായ പിന്നീട് ചത്തു. പേവിഷബാധയുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് പരിക്കേറ്റവരെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. അതേസമയം ഇന്നലെ ജില്ലയില്‍ പത്തോളം പേര്‍ക്ക് തെരുവുനായകളുടെ കടിയേറ്റിട്ടുണ്ട്. ഇവരെ പാലക്കാട് ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തെരുവുനായശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് ഇന്നലെ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നഗരസഭാ ചെയര്‍മാന്‍മാര്‍, സെക്രട്ടറിമാര്‍, ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവരുടെ ആലോചനാ യോഗവും നടന്നിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക