|    Nov 24 Fri, 2017 2:14 am
FLASH NEWS

ആറാട്ടുപുഴ പൂരപ്പാടത്ത് നെല്‍കൃഷി : ഞാറിനുള്ള വിത്തെറിഞ്ഞു

Published : 9th August 2017 | Posted By: fsq

 

ആറാട്ടുപുഴ: ചരിത്രപ്രസിദ്ധമായ ആറാട്ടുപുഴ പൂരപ്പാടത്ത് നെല്‍കൃഷിയിറക്കുന്നതിന്റെ ഭാഗമായി ഞാറിനുള്ള വിത്തുപാകി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ.എം കെ സുദര്‍ശന്‍ ഞാറ്റു കണ്ടത്തില്‍ മുളപ്പിച്ച നെല്‍വിത്തെറിഞ്ഞുകൊണ്ട് തുടക്കം കുറിച്ചു. 120 ദിവസത്തെ മൂപ്പുള്ള ജ്യോതി വിത്താണ് ഉപയോഗിച്ചിരിക്കുന്നത്. 250 കിലോഗ്രാം വിത്ത് 2 ദിവസം മുമ്പ് നനച്ച് മുളപ്പിച്ചാണ് കണ്ടത്തില്‍ പാകിയിരിക്കുന്നത്.ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി കെ ലോഹിതാക്ഷന്‍, ബ്ലോക്ക് മെമ്പര്‍ സുജിത സുനില്‍, വല്ലച്ചിറ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍മാരായ കെ രവീന്ദ്രനാഥ്, വിശ്വന്‍ ചക്കോത്ത്, ലത ഗോപിനാഥന്‍, ആറാട്ടുപുഴ പൂരപ്പാടം കര്‍ഷക സംഘം കണ്‍വീനര്‍ എം ശിവദാസന്‍, അംഗങ്ങളായ കെ രഘുനന്ദനന്‍, എ ജി ഗോപി, കെ രാമദാസ്, കെ കെ വേണുഗോപാല്‍, എം ദേവദാസ്, എം രാജേന്ദ്രന്‍ ആറാട്ടുപുഴ ദേവസ്വം ഓഫീസര്‍ സുരേഷ്, ആദ്യ കാല കര്‍ഷകന്‍ എം ചന്ദ്രശേഖരമേനോന്‍ പങ്കെടുത്തു. പൂരപ്പാടത്തിന്റെ ഭാഗമായ 8 ഏക്കര്‍ നിലത്തിലാണ് ഈ വര്‍ഷം നെല്‍കൃഷി ഇറക്കുന്നത്. വല്ലച്ചിറ പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റേയും നാട്ടുകാരുടേയും സഹകരണത്തോടെ കൃഷിയിറക്കുന്നത്. ആദ്യകാലങ്ങളില്‍ വര്‍ഷത്തില്‍ രണ്ടു തവണ കൃഷിയിറക്കിയിരുന്ന ഈ പ്രദേശത്ത് വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്യാറില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക