|    Jul 16 Mon, 2018 6:50 am
FLASH NEWS

ആറാട്ടുപുഴയില്‍ നീലാംബരി ഇക്കോ ടൂറിസം പ്രവര്‍ത്തനം ആരംഭിച്ചു

Published : 16th September 2017 | Posted By: fsq

 

ആറാട്ടുപുഴ: ആറാട്ടുപുഴ ഉള്‍പ്പെടുന്ന പെരുവനം ഗ്രാമത്തിന്റെ  സാംസ്‌കാരിക പൈതൃകവും പൂരപ്പെരുമയും ഉയര്‍ത്തി കാട്ടുന്ന നീലാംബരി ഇക്കോ ടൂറിസത്തിന്റെ ഉദ്ഘാടനം  സംസ്ഥാന ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ചു. പത്മശ്രീ പെരുവനം കുട്ടന്‍ മാരാരുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വല്ലച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സോഫി ഫ്രാന്‍സിസ്, എട്ടാം വാര്‍ഡ് മെമ്പര്‍  ലത ഗോപിനാഥ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. നീലാംബരിയുടെ മാനേജിങ്ങ് പാര്‍ട്ട്ണര്‍ ശ്രീനി സ്വാഗതവും സോണി ജോര്‍ജ്ജ് നന്ദിയും പറഞ്ഞു. നീലാംബരിയുടെ സ്‌നേഹോപഹാരം മന്ത്രിക്ക് ടി.എന്‍.ചന്ദ്രശേഖരന്‍ സമ്മാനിച്ചു.     ഗ്രാമീണ മേഖലയിലെ വികസനത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും നീലാംബരി പോലുള്ള സ്ഥാപനങ്ങള്‍ വഹിക്കുന്ന പങ്ക് ഊന്നി പറഞ്ഞ മന്ത്രി പെരുവനം ഗ്രാമത്തിലെ പൂരപ്പെരുമയും പൈതൃകവും ലോകത്തിനു പരിചയപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും എടുത്തു കാട്ടി. ഉദ്ഘാടനത്തിന് മുമ്പ് ചാലക്കുടി രഘുനാഥന്‍ അവതരിപ്പിച്ച പുല്ലാങ്കുഴല്‍ കച്ചേരിയും ഉദ്ഘാടനത്തിനു ശേഷം ആറാട്ടുപുഴ മധുരിമ കലാവേദി അവതരിപ്പിച്ച തിരുവാതിര കളിയും ഉണ്ടായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss