|    Jan 20 Fri, 2017 7:24 am
FLASH NEWS

ആറാട്ടുപാറയില്‍ ആന സ്വര്‍ണാഭരണം കഴിച്ചുവെന്നത് നുണക്കഥ

Published : 21st July 2016 | Posted By: sdq

പ്രത്യേക ലേഖകന്‍

ഗൂഢല്ലൂര്‍: ഒറ്റയാനും കാട്ടാനക്കൂട്ടങ്ങളും നിരത്തിലിറങ്ങി വന്‍ നാശനഷ്ടങ്ങള്‍ വിതയ്ക്കുന്നു. ഇതിനിടെ പാവം ജന്തുക്കളെ പ്രതിയാക്കി ഇല്ലാക്കഥകളും പെരുകുകയാണ്. ഗൂഡല്ലൂര്‍ വനാധികൃതരുടെ കണക്കനുസരിച്ച് കഴിഞ്ഞ രണ്ടുമാസത്തിനിടെ മൂന്ന് കുട്ടിയാനകള്‍ പടക്കം ചവച്ച് ‘ചരിഞ്ഞതായി’ റിപോ ര്‍ട്ടുകളുണ്ട്.
ഗൂഡല്ലൂര്‍ ആറാട്ടുപാറ അങ്ങാടിക്കടുത്ത് മോഹനന്‍ എന്നയാളുടെ കടയില്‍ ആന കടന്ന് നാശനഷ്ടങ്ങളുണ്ടായതായി പോലിസ് സ്ഥിരീകരിച്ചു. അരി, ശര്‍ക്കര മറ്റ് ധാന്യങ്ങള്‍ ആന വലിച്ചിട്ടു തിന്നതായി ഓവാലി സ്‌റ്റേഷനില്‍ മോഹനന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ഇതിനിടെയാണ് ജൂലൈ 18 തിങ്കളാഴ്ച ഓവാലി പഞ്ചായത്തിലെ ശാന്തി എസ്റ്റേറ്റ് ബംഗ്ലാവില്‍ കാട്ടാനക്കൂട്ടം കടന്നതും കുടുംബം തേയിലത്തോട്ടത്തിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടതുമായ വാര്‍ത്ത. ബംഗ്ലാവിനുള്ളില്‍ 60,000 രൂപ സൂക്ഷിച്ചിരുന്നുവെന്നും ഇതില്‍ 43,000 രൂപ കാട്ടാനക്കൂട്ടം ചവച്ചുതുപ്പിയതായും വാര്‍ത്ത പരന്നു. അഞ്ചര പവന്‍ സ്വര്‍ണാഭരണങ്ങള്‍ ആനകള്‍ ചവച്ചുതിന്നതായും വാര്‍ത്ത വന്നു. വീട്ടിനകത്തു ചെന്ന് ഇത്തരം അതിവിചിത്ര അക്രമങ്ങള്‍ കാട്ടിക്കൂട്ടിയ ആനക്കുട്ടികളെ ബംഗ്ലാവിനു പുറത്തെത്തിച്ച് രക്ഷപ്പെടുത്തി കാട്ടിലേക്ക് ആനയിക്കാന്‍ മുതിര്‍ന്ന കാട്ടാനകള്‍ ശ്രമിച്ചതായും പറയപ്പെടുന്നു.
ബാര്‍വുഡിനു സമീപം ശാന്തി എസ്റ്റേറ്റിലും പരിസരത്തും ആനകള്‍ ഇറങ്ങാറുള്ളതു ശരിയാണെന്നും ഇത്തരം ‘സ്വര്‍ണം വിഴുങ്ങലും കറന്‍സി ചവച്ചുതുപ്പലും’ സംഭവിച്ചിട്ടില്ലെന്നും പ്രദേശത്തെ നാലു പോലിസ് സ്‌റ്റേഷന്‍ അധികൃതരും പറയുന്നു. ഇത്തരമൊരു ‘ആനക്കഥ’ ആദ്യമായിട്ടാണു കേള്‍ക്കുന്നതെന്നും നീലഗിരി പോലിസ് അധികൃതര്‍ പറഞ്ഞു. വിവിധ ഫോറസ്റ്റ് സ്‌റ്റേഷനുകളില്‍ വിശദവിവരം ആരാഞ്ഞപ്പോള്‍ ഓവാലിയിലെ ഈശ്വരന്‍ എന്ന ഫോറസ്റ്റ് ഗാര്‍ഡ് വാര്‍ത്ത നിഷേധിച്ചു. വന്യമൃഗ ശല്യം വ്യാപകമാണെങ്കിലും കൈക്കുഞ്ഞുമായി കുടുംബം രക്ഷപ്പെട്ട കഥ കെട്ടിച്ചമച്ചതായി സംശയിക്കുന്നുവെന്നും ഈശ്വരന്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 160 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക