|    Aug 20 Mon, 2018 9:48 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ആറാടി തിമിര്‍ത്ത് ജര്‍മനി

Published : 6th September 2017 | Posted By: fsq

 

സ്റ്റുഗാര്‍ട്: ഇന്നലെ നടന്ന ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകളുമായി വെന്നിക്കൊടി പാറിച്ച് മുന്‍ ചാംപ്യന്മാര്‍. നോര്‍വെയ്‌ക്കെതിരായ മല്‍സരത്തില്‍ ഏകപക്ഷീയമായ ആറ് ഗോളുകള്‍ക്കാണ് ജര്‍മനി വിജയം കൊയ്തത്. ജര്‍മനിയുടെ എട്ടാം തുടര്‍ജയമായിരുന്നു ഇത്. യോഗ്യതാ മല്‍സരങ്ങളില്‍ പരാജയം അറിഞ്ഞിട്ടില്ലെങ്കിലും ഒരു പോയിന്റ് അകലെയാണ് റഷ്യന്‍ ലോകകപ്പ് യോഗ്യത. പത്താം മിനിറ്റില്‍ മെസ്യൂദ് ഓസില്‍ ആയിരുന്നു ജര്‍മനിയുടെ ഗോള്‍വേട്ട ഉദ്ഘാടനം ചെയ്തത്. ഓസില്‍ ജര്‍മനിക്കു വേണ്ടി ഈ വര്‍ഷത്തെ ആദ്യ ഗോള്‍ നേടിയപ്പോള്‍ ലെപ്‌സിഗിന്റെ ടിമോ വെര്‍ണര്‍(21, 40) ഇരട്ട ഗോളുകളുമായി തിളങ്ങി. ഡ്രാക്‌സ്‌ലര്‍ (17), ഗൊരട്‌സ്‌ക (50), മരിയോ ഗോമസ് (79) എന്നിവരും ജര്‍മനിയുടെ ഗോള്‍ വേട്ടയില്‍ പങ്കുചേര്‍ന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss