|    Oct 19 Fri, 2018 2:43 am
FLASH NEWS
Home   >  Kerala   >  

ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപികമാര്‍ മര്‍ദ്ദിച്ചുകൊന്നു

Published : 12th September 2017 | Posted By: mi.ptk

മഞ്ചേശ്വരം: ഉപ്പള മണിമുണ്ടയില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപികമാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുകൊലപ്പെടുത്തി. അബ്ദുല്‍ ഖാദര്‍-മെഹറുന്നിസ ദമ്പതികളുടെ മകള്‍ അയിഷ മെഹനാസ് (11) ആണ് കൊല്ലപ്പെട്ടത്.
മണിമുണ്ടയിലെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ അയിഷക്ക് അഞ്ച് ദിവസം മുന്‍പാണ് മര്‍ദ്ദനമേറ്റത്. സ്‌കൂളില്‍ നടന്ന പരീക്ഷയില്‍ ഉത്തരക്കടലാസില്‍ ചോദ്യം എഴുതിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ വിദ്യാര്‍ഥിനിയെ അധ്യാപികമാര്‍ വീണ്ടും മര്‍ദ്ദിച്ചതായും ആരോപണമുണ്ട്. വിദ്യാര്‍ഥികളുടെ നിലവിളി കേട്ടെത്തിയ മറ്റ് അധ്യാപികമാരാണ് അയിഷയെ ആശുപത്രിയിലത്തിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss