|    Feb 21 Tue, 2017 6:22 am
FLASH NEWS

ആറാംദിനത്തിലും നോട്ടിനായി നെട്ടോട്ടം

Published : 15th November 2016 | Posted By: SMR

മാനന്തവാടി: ഇടപാടുകള്‍ നടത്താന്‍ ആറാംദിനത്തിലും നോട്ടിനായി ജനങ്ങളുടെ നെട്ടോട്ടം തുടര്‍ന്നു. മാനന്തവാടി ടൗണിലെ 12 എടിഎമ്മുകളില്‍ എസ്ബിടിയുടെ തലശ്ശേരി റോഡിലെ എടിഎം മാത്രമാണ് പ്രവര്‍ത്തിച്ചത്. ഇവിടെയാവട്ടെ, ജനങ്ങളുടെ നീണ്ടനിരയാണ് കാണപ്പെട്ടത്. ചെറിയ നോട്ടുകള്‍ എടിഎം വഴി മാത്രമേ ലഭിക്കുന്നുള്ളൂ എന്നതാണ് തിരക്കേറാന്‍ കാരണം. തുടര്‍ച്ചയായ രണ്ട് അവധി ദിവസങ്ങളിലും ബാങ്കുകള്‍ പ്രവര്‍ത്തിച്ചെങ്കിലും സര്‍ക്കാര്‍ ഓഫിസുകള്‍ തുറന്ന ഇന്നലെ ബാങ്കുകള്‍ക്കു മുന്നില്‍ വലിയ തിരക്കുണ്ടായില്ല.
നൂറ്, അമ്പത് ഉള്‍പ്പെടെയുള്ള നോട്ടുകള്‍ ലഭിക്കാത്തതാണ് തിരക്കു കുറയാന്‍ കാരണമായത്. നിരോധിച്ച നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള ആളുകള്‍ മാത്രമാണ് ബാങ്കുകളില്‍ എത്തിയത്. ഗുരുനാനാക് ജയന്തിയെ തുടര്‍ന്ന് പോസ്റ്റ് ഓഫിസുകള്‍ക്ക് അവധിയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക