|    May 21 Mon, 2018 2:34 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആറാംക്ലാസ് വിദ്യാര്‍ഥി കിണറ്റില്‍വീണു മരിച്ചു

Published : 21st December 2017 | Posted By: kasim kzm

പനമറ്റം(കോട്ടയം): പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ഥി സ്‌കൂളിനു സമീപത്തെ കിണറ്റില്‍ വീണു മരിച്ചു. പനമറ്റം ഗവ. സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥി പനമറ്റം പീരുക്കുന്നേല്‍ ഉണ്ണികൃഷ്ണന്‍ കര്‍ത്തയുടെ മകന്‍ പി യു അര്‍ജുന്‍ കര്‍ത്തയാ(11)ണ് മരിച്ചത്. ഇന്നലെ രാവിലെ 11.30നായിരുന്നു സംഭവം. പരീക്ഷ കഴിഞ്ഞ് സ്‌കൂളിനു സമീപത്തെ വായനശാലാ ഗ്രൗണ്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ സമീപത്തെ കിണറ്റിലേക്ക് കാല്‍വഴുതിവീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹപാഠികള്‍ അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരെത്തി അര്‍ജുനനെ പുറത്തെടുത്ത് പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആള്‍പാര്‍പ്പില്ലാത്ത ഒഴിഞ്ഞ സ്ഥലത്ത് കാടുപിടിച്ച് അത്ര പെട്ടെന്ന് ശ്രദ്ധയില്‍പെടാത്ത രീതിയിലാണ് കിണര്‍ സ്ഥിതിചെയ്യുന്നത്. കിണറിന് സംരക്ഷണഭിത്തിയോ വേലിയോ ഇല്ലാതിരുന്നതാണ് അപകടമുണ്ടാവാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാഞ്ഞിരപ്പള്ളിയില്‍നിന്ന് ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തിയിരുന്നു. സംസ്‌കാരം നടത്തി. മാതാവ്: ശാന്തകുമാരി, സഹോദരങ്ങള്‍: അപര്‍ണ,അനന്ദു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss