|    May 22 Mon, 2017 11:18 pm
FLASH NEWS

ആറാംക്ലാസുകാരിക്ക് മദ്യംനല്‍കി പീഡനം; യുവാവ് അറസ്റ്റില്‍

Published : 31st August 2016 | Posted By: SMR

ചെറുപുഴ (കണ്ണൂര്‍): ആറാം ക്ലാസ് വിദ്യാര്‍ഥിനിക്കു മദ്യംനല്‍കി പീഡിപ്പിച്ചെന്ന കേസില്‍ മരപ്പണിക്കാരനായ യുവാവ് അറസ്റ്റില്‍. പെരിങ്ങോം നീലിരിങ്ങയിലെ കല്ലേന്‍ സുജിത് (30) ആണ് അറസ്റ്റിലായത്. ചെറുപുഴ സ്‌റ്റേഷന്‍ പരിധിയിലെ 11കാരിയെയാണ് പീഡനത്തിനിരയാക്കിയത്.
ഇന്നലെ ഉച്ചയോടെ പോലിസ് ഇയാളെ കസ്റ്റഡിയിലെടുത്തപ്പോള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലിസ് പിന്തുടര്‍ന്ന് പിടികൂടി. ചെറുപുഴ എസ്‌ഐ കെ വി സ്മിതേഷ്, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ കെ ഡി ഫ്രാന്‍സിസ്, ഇ മനോജ്, ജോസ്, ബിജുമോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day