|    Oct 22 Mon, 2018 1:23 am
FLASH NEWS

ആറളത്ത് സിപിഎം ഓഫിസില്‍ കരിഓയിലൊഴിച്ചു

Published : 28th September 2017 | Posted By: fsq

 

ഇരിട്ടി: ആറളം പന്നിമൂലയില്‍ സിപിഎം ഓഫിസിനു നേരേ അതിക്രമം. അനന്തന്‍ സ്മാരക മന്ദിരം കരിഓയില്‍ ഒഴിച്ച് വികൃതമാക്കി. ഒടാക്കാലില്‍ സിപിഎ മ്മിന്റെ സമ്മേളന പ്രചാരണ ബോര്‍ഡും കരി ഓയില്‍ ഒഴിച്ചും കുത്തിക്കീറി നശിപ്പിച്ചു. കൊടിയും നശിപ്പിച്ച നിലയിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം പ്രകടനവും പൊതുയോഗവും നടത്തി. അഡ്വ. ബിനോയ് കുര്യന്‍, ഇ പി രമേശന്‍, പി വി കുഞ്ഞിക്കണ്ണന്‍ നേതൃത്വം നല്‍കി. സമാധാനം നിലനില്‍ക്കുന്ന മേഖലയില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബോധപൂര്‍വം കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിനെതിരേ പോലിസ് ശക്തമായ നടപടി സ്വികരിക്കണമെന്നും സിപിഎം ഇരിട്ടി ഏരിയാ സെക്രട്ടറി ബിനോയ്കുര്യന്‍ ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss