|    Mar 23 Thu, 2017 4:06 pm
FLASH NEWS

ആറളത്ത് വീണ്ടും കാട്ടാനയിറങ്ങി; കുടില്‍ തകര്‍ത്തു

Published : 7th May 2016 | Posted By: SMR

ഇരിട്ടി: ആറളം ഫാമില്‍ കാട്ടാനയിറങ്ങി ആദിവാസി കുടുംബത്തിന്റെ കുടില്‍ തകര്‍ത്തു. ഫാം ഒമ്പതാം ബ്ലോക്കിലെ ഗോപി-ശാന്ത ദമ്പതികളുടെ വീടാണ് തകര്‍ത്തത്.
ആറളം വന്യജീവി സങ്കേതത്തില്‍ നിന്നിറങ്ങിയ കാട്ടാന സംരക്ഷണ മതില്‍ തകര്‍ത്താണ് പുനരധിവാസ മേഖലയിലെ വീട് തകര്‍ത്തത്.
ഫാം മേഖലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിരവധി കാര്‍ഷിക വിളകളും നശിച്ചിട്ടുണ്ട്. ആക്രമിക്കപ്പെട്ട വീട് ആദിവാസി ക്ഷേമസമിതി ജില്ലാ സെക്രട്ടറി കെ മോഹനന്‍ സന്ദര്‍ശിച്ചു. ആഴ്ചകള്‍ക്കു മുമ്പും ഫാമിലെ പുനരധിവാസ മേഖലയില്‍ കാട്ടാനയിറങ്ങി ആദിവാസി ദമ്പതികളുടെ കുടില്‍ തകര്‍ത്തിരുന്നു. ജീവന്‍ പണയം വച്ചാണ് പലരും കുടിലുകളില്‍ കഴിയുന്നത്.
സംരക്ഷണ ഭിത്തിയോ അധികൃതര്‍ നല്‍കുന്ന സുരക്ഷയോ കാട്ടാനകളെ തടയാന്‍ പ്രാപ്തമല്ലെന്നതിന്റെ തെളിവാണ് കാട്ടാനകളുടെ തുടര്‍ച്ചയായ വിളയാട്ടം വ്യക്തമാക്കുന്നത്.

(Visited 44 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക