|    Jul 22 Sun, 2018 6:29 am
FLASH NEWS

ആറളത്തെ ആനപ്രതിരോധ മതില്‍ പൂര്‍ത്തിയാവുന്നു

Published : 29th September 2017 | Posted By: fsq

 

ഇരിട്ടി: കാട്ടാനകള്‍ ആദിവാസി ജീവിതത്തിന് ഭീഷണി തീര്‍ക്കുന്ന ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ നിര്‍മിച്ച ആനപ്രതിരോധ മതിലിന്റെ കരുത്തും സുരക്ഷയും വര്‍ധിപ്പിച്ചു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സഹകരണ സംഘം(യുഎല്‍സിസി) നി ര്‍മിച്ച മതിലാണ് സുരക്ഷയുടെ ഈടുറപ്പ് നല്‍കുന്നത്. വളയഞ്ചാല്‍ മുതല്‍ അടയ്ക്കാത്തോട് പരിസരം വരെ നീളുന്ന 9.25 കിലോമീറ്റര്‍ ദൂരത്തിലുള്ള പ്രവൃത്തിയാണ് ഇക്കുറി യുഎല്‍സിസി എറ്റെടുത്തത്. 2.10 മീറ്റര്‍ ഉയരത്തിലാണ് മതില്‍. ഒരു മീറ്റര്‍ മുതല്‍ 50 സെന്റീമീറ്റര്‍ വരെ കനത്തിലാണ് മതിലിന്റെ ഘടന. 5 മീറ്റര്‍ ഇടവിട്ട് കോണ്‍ക്രീറ്റ് പില്ലറുകളുടെ താങ്ങുമുണ്ട്. നേരത്തേ സ്വകാര്യ മേഖല നിര്‍മിച്ച മതില്‍ ഭാഗങ്ങള്‍ ആനകള്‍ക്ക് ചവിട്ടിപ്പൊളിക്കാവുന്ന ബലമേ ഉള്ളൂവെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ബദല്‍ സംവിധാനമായാണ് യുഎല്‍സിസി രംഗത്തെത്തിയത്. നവോത്ഥാന നായകന്‍ വാഗ്ഭടാനന്ദന്റെ പരിശ്രമത്തില്‍ 1925ല്‍ സ്ഥാപിതമായ സഹകരണ സംരംഭമാണ് യുഎല്‍സിസി. ഐടി രംഗത്ത് കൂടി തിളങ്ങുന്ന യുഎല്‍സിസി മലയോരത്ത് ഏറ്റെടുക്കുന്ന രണ്ടാമത്തെ സര്‍ക്കാര്‍ പ്രവൃത്തിയാണ് ആറളം വന്യജീവി സംരക്ഷണ കേന്ദ്രം അതിരിലെ ആന മതില്‍ നിര്‍മാണം. മതിലിന്റെ അവസാന മിനുക്കുപണികള്‍ക്കായി വനംവകുപ്പ് അനുമതിക്ക് കാത്തിരിക്കുകയാണ്. 13.6 കോടിക്കാണ് മതില്‍ നിര്‍മാണം. ചെറുപുഴ വള്ളിത്തോട് റീച്ച് ഹില്‍ ഹൈവേ നിര്‍മാണവും യുഎല്‍സിസി ചുമതലയില്‍ പുരോഗമിക്കുന്നു. ആറളംആന പ്രതിരോധമിലിന്റെ ഭാവി സുരക്ഷിത്വം യുഎല്‍സിസിക്ക് മേന്മയാവും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss