|    Dec 15 Sat, 2018 1:00 am
FLASH NEWS

ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫിസിലേക്ക് മാര്‍ച്ച്

Published : 11th January 2018 | Posted By: kasim kzm

ഇരിട്ടി: വനം വകുപ്പിന് കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന വാച്ചര്‍മാര്‍ക്ക് രണ്ടുമാസമായി ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍  ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫിസിലേക്കു മാര്‍ച്ച് നടത്തി. കേരള ഫോറസ്റ്റ് വര്‍ക്കേഴ്‌സ് യൂനിയന്റെ (എഐടിയുസി) നേതൃത്വത്തി ല്‍ നടത്തിയ മാര്‍ച്ച് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫിസിന് മുന്നില്‍ പോലിസ് തടഞ്ഞു. വര്‍ഷങ്ങളായി ജോലിചെയ്യുന്ന വാച്ചര്‍മാരെ സ്ഥിരപ്പെടുത്തുക, ദിവസം 630 രൂപ വേതനത്തില്‍ മാസത്തില്‍ 26 ദിവസം തൊഴില്‍ദിനമായി കണക്കാക്കുക, മുടങ്ങിയ ശമ്പളം ഉടന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. സിപിഐ നേതാവ് കെ ടി ജോസ് ഉദ്ഘാടനം ചെയ്തു. ടി വി അശോകന്‍ അധ്യക്ഷത വഹിച്ചു. യൂനിയന്‍ ജില്ലാ സെക്രട്ടറി വി സഹദേവന്‍, വി കെ ഗംഗാധരന്‍, കെ എ ജോസ് സംസാരിച്ചു. ജില്ലയില്‍ 100ഓളം ജീവനക്കാരാണ് വാച്ചര്‍ തസ്തികയില്‍ ജോലിചെയ്യുന്നത്. ഇവര്‍ക്ക് നവംബര്‍, ഡിസംബര്‍ മാസത്തെ ശമ്പളമാണ് മുടങ്ങിയത്. കൂടാകെ ആറളം ഫാമില്‍നിന്ന് പിടികൂടി കൂട്ടിലടച്ച ചുള്ളിക്കൊമ്പനെ പരിചരിക്കുന്നവര്‍ക്കും അഞ്ചുമാസമായി വേതനം നല്‍കിയിട്ടില്ല. ആനപരിചരണം നിര്‍ത്താനുള്ള ആലോചനയിലാണ് സര്‍ക്കാര്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss