|    Oct 23 Mon, 2017 2:48 am

ആറളം ഫാമില്‍ 12 ഏക്കറില്‍ ജൈവ പച്ചക്കറി പദ്ധതി

Published : 6th October 2017 | Posted By: fsq

 

ഇരിട്ടി: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ 12 ഏക്കറില്‍ ജൈവ പച്ചക്കറി കൃഷി നടപ്പാക്കാന്‍ കൃഷി വകുപ്പ് പദ്ധതി തയ്യാറാക്കി. 15 വര്‍ഷം മുമ്പ് ഭൂരഹിതരായ ആദിവാസികള്‍ക്ക് പതിച്ചുനല്‍കിയ ഭൂമി അവരില്‍ നിന്നു പാട്ടത്തിനെടുത്താണ് സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ പച്ചക്കറി കൃഷി നടത്തുന്നത്. പട്ടികവര്‍ഗ വിഭാഗക്കാരെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുന്നതോടൊപ്പം പതിച്ചുനല്‍കിയ ഭൂമിയില്‍ കാട്ടുമൃഗശല്യം വര്‍ധിക്കുന്നത് തടയാ നുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഫാം ഏഴാം ബ്ലോക്കില്‍ കാടുമൂടിക്കിടന്ന പ്രദേശം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കൃഷിക്ക് പാകപ്പെടുത്തുന്ന പ്രവൃത്തി തുടങ്ങി. കൃഷി വകുപ്പിന്റെ ജില്ലാ ക്ലസ്റ്ററിന്റെ നേതൃത്വത്തില്‍ ആറളം കൃഷി ഭവന്‍ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി സ്ത്രീകളും പുരുഷന്‍ന്മാരും ഉള്‍പ്പെടെ 15 അംഗങ്ങള്‍ ചേര്‍ന്ന സ്വാശ്രയ സംഘം രൂപീകരിച്ചു. നാലുലക്ഷം രൂപയോളം ചെലവ് വരുന്ന പദ്ധതിക്ക് കൃഷിവകുപ്പ് ഒരുലക്ഷത്തോളം രൂപ സബ്‌സിഡി നല്‍കും. ബാക്കി തുക ആദിവാസി പുനരധിവാസ മിഷന്‍ ഫണ്ടില്‍ നിന്നു കണ്ടെത്താനുള്ള ശ്രമങ്ങളും തുടങ്ങി. എളുപ്പത്തില്‍ വിളവും കൂലിയും ലഭിക്കുന്ന പദ്ധതിയിലൂടെ ആദിവാസികളില്‍ കൃഷിയോട് ആഭിമുഖ്യം വളര്‍ത്തുകയാണ് പ്രധാന ലക്ഷ്യം. കൂടാതെ പ്രദേശത്ത് രൂക്ഷമായ കാട്ടുമൃഗങ്ങളുടെ ശ ല്യം പ്രതിരോധിക്കാനും സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ആറളം ഫാമില്‍ ആദ്യഘട്ടത്തില്‍ ആദിവാസികള്‍ ക്ക് പതിച്ചുനല്‍കിയ ഭൂമിയാണിത്. പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കാണ് ഇവിടെ പ്രധാനമായും ഭൂമി ലഭിച്ചത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പലരും ഭൂമിയില്‍ തമസമാക്കിയിട്ടില്ല. പ്രദേശം മുഴുവന്‍ കാടുകള്‍ വളര്‍ന്ന് വന്യമൃഗങ്ങളുടെ താവളമായി മാറി. കൃഷിനടത്താത്തതും ജനവാസമില്ലാത്തതുമായി സ്ഥലങ്ങളിലുമാണ് വന്യമൃഗങ്ങള്‍ താവളമാക്കുന്ന ത്. ഇതിനു പരിഹാരം ഉണ്ടാക്കാന്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ കാടുകള്‍ വെട്ടിത്തെളിച്ച് ആദിവാസികളെ കൊണ്ട് കൃഷിനടത്തിക്കാനുള്ള സംവിധാനമാണ് അധികൃതര്‍ ആലോചിക്കുന്നത്. ഇതിന്റെ തുടക്കമെന്ന നിലയിലാണ് പച്ചക്കറി കൃഷി ആരംഭിക്കാനുള്ള പദ്ധതി. പച്ചക്കറി കൃഷിയോടൊപ്പം കശുമാവ് പോലുള്ള കാര്‍ഷിക വിളകളും നട്ടുവളര്‍ത്താനും പദ്ധതിയുണ്ട്. ആറളം കൃഷി അസിസ്റ്റന്റ് സി കെ സുമേഷിന്റെ നേതൃത്വത്തില്‍ ആദിവാസിക ള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനായി എപ്പോഴും കൃഷിവകുപ്പ് ഉദ്യേഗസ്ഥര്‍ സ്ഥലത്തെത്തുന്നുണ്ട്. മികച്ച കൃഷിയിടങ്ങള്‍ ആദിവാസികളെ നേരിട്ട് കാണിക്കാ ന്‍ ഫീല്‍ഡ് തലത്തില്‍ ഡമോ ണ്‍സ്‌ട്രേഷന്‍ നടത്താനും പദ്ധതിയുണ്ട്. എളുപ്പത്തില്‍ വരുമാനം ലഭിക്കുന്ന ചീര, പയറുവര്‍ഗങ്ങള്‍, വെള്ളരി, കക്കിരി, പടവലം തുടങ്ങിയവയാണ് ആദ്യഘട്ടത്തില്‍ കൃഷിചെയ്യുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക