|    Oct 23 Mon, 2017 12:46 am

ആറളം ഫാമിലെ പ്രതിസന്ധി: അടിയന്തര നടപടി വേണം: താലൂക്ക് സഭ

Published : 7th August 2017 | Posted By: fsq

 

ഇരിട്ടി: ആറളംഫാമിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര നടപടി സീകരിക്കണമെന്ന് സണ്ണി ജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇരിട്ടി താലൂക്ക് സഭാ യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ടുമാസമായി ഫാമിലെ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും ശമ്പളം ലഭിക്കുന്നില്ലെന്നും മേഖലയിലെ ജനപ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി ഫാമിന്റെ സ്ഥിതിഗതികളെ കൂറിച്ച് ചര്‍ച്ചചെയ്യാന്‍ വിപുലമായ യോഗം വിളിക്കണമെന്നും വീണ്ടും തൊഴിലാളികളെ സമരത്തിലേക്ക് തള്ളിവിടുന്ന സാഹചര്യമുണ്ടാവരുതെന്നും ആവശ്യപ്പെട്ട് ആറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വേലായുധനാണ് യോഗത്തില്‍ വിഷയം ഉന്നയിച്ചത്. ഫാമിന്റെ പ്രതിസന്ധി വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്ന് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. താലൂക്ക് പരിധിയിലെ വിവധ സ്ഥലങ്ങളില്‍ റേഷന്‍ കടകളില്‍ നിശ്ചിത സാധനങ്ങള്‍ ലഭിക്കുന്നില്ലെന്നും ഭക്ഷ്യവകുപ്പ് ഉദ്യേഗസ്ഥര്‍ പരിശോധന ശക്തമാക്കണമെന്നും ജനതാദള്‍-എസ് പ്രതിനിധി കെ പി രമേശന്‍ ആവശ്യപ്പെട്ടു. പുതിയ റേഷന്‍ കാര്‍ഡുകളെ സംബന്ധിച്ച് നിരവധി പരാതികളും യോഗത്തില്‍ ഉയര്‍ന്നു. റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍ താലൂക്ക് തലത്തില്‍ മാത്രം പരിഹരിക്കാന്‍ കഴിയുന്നതല്ലെന്നും സംസ്ഥാനതലത്തില്‍ മാര്‍ക്കിടലിന്റെ കാര്യത്തില്‍ മാറ്റം വരണമെന്നും റേഷന്‍സാധനവിതരണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ പരിശോധനയ്ക്ക് ഉദ്യേഗസ്ഥരുടെ കുറവ് പ്രശ്‌നമായി മാറുന്നതായും നാലു റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ വേണ്ടിടത്ത് രണ്ടുപേര്‍ മാത്രമേ ഇപ്പോഴുള്ളൂവെന്നും സപ്ലൈ ഓഫിസര്‍ വൈ നൗഷാദ് പറഞ്ഞു. ഇരിട്ടി പുതിയ സ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷനിലെ മലിനജലം നഗരത്തിലെ ഡ്രൈനേജുകളില്‍ ഒഴികിവരുന്നതുകൊണ്ട് ദുര്‍ഗന്ധം മൂലം വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നതായി സിപിഐ പ്രതിനിധി ബാബുരാജ് പായം യോഗത്തില്‍ പറഞ്ഞു. കാലവര്‍ഷത്തില്‍ കൃഷിനാശം നേരിട്ട 202 പേരുടെ അപേക്ഷകള്‍ ഇതിനകം ലഭിച്ചതായും 85 അപേക്ഷകളില്‍ തീര്‍പ്പ് കല്‍പിച്ചതായും ബാക്കിയുള്ളവ വില്ലേജ്തല പരിശോധനയ്ക്ക് വിധേയമായി നല്‍കുമെന്നും 5 ലക്ഷം രൂപ ഇതിനായി അനുവദിച്ചിട്ടുണ്ടെന്നും തഹസില്‍ദാര്‍ കെ കെ ദിവാകരന്‍ പറഞ്ഞു. യോഗത്തില്‍ ബ്ലോക്ക് പഞ്ചയാത്ത് പ്രസിഡന്റ് എന്‍ ടി റോസമ്മ, കണിച്ചാര്‍പഞ്ചയാത്ത് പ്രസിഡന്റ് സെലിന്‍ മാണി, മുഴക്കുന്ന് പഞ്ചയാത്ത് വൈസ് പ്രസിഡന്റ് ജി ഒ പ്രീത, വി വി ചന്ദ്രന്‍, കെ മുഹമ്മദലി, വിവധ വകുപ്പ് ഉദ്യേഗസ്ഥര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക