|    Jan 17 Tue, 2017 6:45 pm
FLASH NEWS

ആറളംഫാമിലെ സമരം: സര്‍ക്കാര്‍ നിലപാടില്‍ സിഐടിയുവില്‍ അമര്‍ഷം പുകയുന്നു

Published : 1st September 2016 | Posted By: SMR

ഇരിട്ടി: ആറളംഫാമില്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം തൊഴിലാളികള്‍ ആരംഭിച്ച അനിശ്ചിതകാല റിലേ നിരാഹാസമരം ഒരുമാസം പിന്നിട്ടിട്ടും ചര്‍ച്ചയ്ക്ക് പോലും വഴിതുറയ്ക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ യൂനിയനുള്ളില്‍ അമര്‍ഷം പുകയുന്നു.
ഫാമില്‍ കഴിഞ്ഞ സര്‍ക്കാര്‍ സ്ഥിരജീവനക്കാരായി അംഗീകരിച്ച 112 ആദിവാസി തൊഴിലാളികള്‍ക്കും 32 പ്ലാന്റേഷന്‍ തൊഴിലാളികള്‍ക്കും മറ്റ് അംഗീകൃത തൊഴിലാളികള്‍ക്ക് നല്‍കുന്ന സേവന-വേതന വ്യവസ്ഥകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ആറളം ഫാം വര്‍ക്കേഴ്‌സ് യൂനിയന്‍ അനിശ്ചിതകാല സമരംതുടങ്ങിയത്.— ഫാം ഓഫിസിന് മുന്നില്‍ മൂന്നാഴ്ച്ചയിലധികം റിലേ സത്യഗ്രഹ സമരം നടത്തിയതിന് ശേഷമാണ് റിലേ നിരാഹാര സമരം ആരംഭിച്ചത്. സമരത്തെ അഭിവാദ്യം ചെയ്തുകൊണ്ട് സിഐടിയുവിന്റെ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെത്തിയിട്ടും പ്രശ്‌നത്തോടുള്ള സര്‍ക്കാറിന്റെയും പാര്‍ട്ടിക്കുള്ളിലെ ഒരുവിഭാഗത്തിന്റെയും നിക്ഷേധാത്മക നിലപാടാണ് പ്രതിഷേധത്തിനിടയാക്കുന്നത്. സമരത്തിന്റെ തുടക്കത്തില്‍ തന്നെ ഭരണകക്ഷി തൊഴിലാളി യൂനിയനുകള്‍ക്കിടയി ല്‍ ഭിന്നത രൂക്ഷമായിരുന്നു. ഫാമില്‍ സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസിയുടെ നേതൃത്വത്തിലുള്ള ഒരു പ്രതിപക്ഷയൂനിയനും മാത്രമാണുള്ളത്.
ഫാമിലെ തൊഴിലാളികളെ മറ്റ് സര്‍ക്കാര്‍ ഫാമുകളിലെ തൊഴിലാളികളായി അംഗീകരിച്ച് സേവന-വേതന വ്യവസ്ഥകള്‍ നടപ്പാക്കി കിട്ടുന്നതിനും താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിലും മുഴുവന്‍ തൊഴിലാളി യൂനിയനും സംയുക്തമായാണ് സമരത്തിനിറങ്ങിയത്.
കൂട്ടായ സമരത്തിലൂടെ കഴിഞ്ഞ സര്‍ക്കാറില്‍ നിന്നും ഫാം മാനേജ്‌മെന്റില്‍ നിന്നും അനുകൂലമായ നിലപാട് എടുപ്പിക്കുന്നതിനും തൊഴിലാളികളുടെ ഐക്യം നിര്‍ണായകമായി. താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരം തൊഴിലാളികളായി അംഗീകരിച്ച ഉത്തരവ് നടപ്പാക്കുന്നതിനായി സിഐടിയു ഏകപക്ഷീയമായി സമരം പ്രഖ്യാപിച്ചതാണ് ഭരണക്ഷി യൂനയനുകളില്‍ ഭിന്നതയുണ്ടാക്കിയത്. ഫാമിന് വരുമാനമില്ലാഞ്ഞതിനാല്‍ സര്‍ക്കാറില്‍ നിന്ന് സഹായം ലഭിച്ചാലെ ആനുകൂല്യം നല്‍കാനാവു എന്ന നിലപാടിലാണ് ഫാം മാനേജ്‌മെന്റ്. ഇതിന് സര്‍ക്കാര്‍ തലത്തില്‍തന്നെ തീരുമാനം ഉണ്ടാവേണ്ടതാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക