|    Jan 21 Sat, 2017 11:49 am
FLASH NEWS

ആറളംഫാം: 14 മുസ്‌ലിം കുടുംബങ്ങളുടെ പുനരധിവാസം നീളുന്നു; ഭൂമിയില്‍ അവകാശം ഉന്നയിച്ച് സ്വകാര്യ വ്യക്തി കോടതിയില്‍

Published : 24th September 2016 | Posted By: SMR

ഇരിട്ടി: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ കഴിയുന്ന ഭൂരഹിതരായ 14 മുസ്‌ലിം കുടുുബങ്ങളെ പുനരധിവസിപ്പിക്കാനൂള്ള നടപടി അനിശ്ചിതത്വത്തില്‍. ഇവരെ പുനരധിവസിപ്പിക്കാനായി കീഴൂര്‍ വില്ലേജില്‍ കണ്ടെത്തിയ ഭൂമി കുടുംബങ്ങള്‍ക്കായി നുറുക്കിട്ട് വേര്‍തിരിച്ചെങ്കിലും സ്വകാര്യ വ്യക്തി കോടതിയില്‍ കേസ് നല്‍കിയതോടെയാണ് പുനരധിവാസം പ്രതിസന്ധിയിലായത്.
ഫാമില്‍ ഭൂരഹിതരായി കഴിയുന്ന 31 കുടുംബങ്ങള്‍ക്കാണ് പ്രത്യേക പാക്കേജ് പ്രകാരം കഴിഞ്ഞ സര്‍ക്കാര്‍ 15 സെന്റ് ഭൂമിയും വീട് നിര്‍മിക്കാന്‍ മൂന്നുലക്ഷം രൂപയും പ്രഖ്യാപിച്ചത്. ഇതില്‍ 12 കുടുംബങ്ങള്‍ക്ക് ആറളം പഞ്ചായത്തിന്റെ അധീനതയില്‍ വട്ടപ്പറമ്പിലുള്ള ഭൂമി അനുവദിച്ചിരുന്നു. ബാക്കിയുള്ള 19 കുടുംബങ്ങളില്‍ 14 പേര്‍ക്ക് കീഴൂര്‍ വില്ലേജിലെ എടക്കാനത്തെ റവന്യു ഭൂമിയാണ് നറുക്കിട്ട് പ്ലോട്ട് തിരിച്ച് വേര്‍തിരിച്ചത്.
ഇവര്‍ക്ക് പട്ടയം നല്‍കാനുള്ള നടപടി പൂര്‍ത്തിയായി വരുന്നതിനിടെയാണ് സ്വകാര്യ വ്യക്തി ഭൂമിയുടെ അവകാശം സംബന്ധിച്ച് കോടതിയെ സമീപിച്ചത്. ഇതോടെ പുനരധിവാസ നടപടികള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. അഞ്ചുപേര്‍ക്ക് പടിയൂര്‍ വില്ലേജിലെ ഗോപികുമാര്‍ എസ്റ്റേറ്റിലെ റവന്യുഭൂമിയാണ് കണ്ടെത്തിയിരുന്നത്. എന്നാല്‍ ഭൂമി ലഭിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും വീട് വ്ക്കാനുള്ള പണം ആര്‍ക്കും ലഭിച്ചിട്ടില്ല. പണത്തിനായി റവന്യു അധികൃതരെ സമീപിച്ച് നിരാശരായി മടങ്ങുകയാണ് പല കുടുംബങ്ങളും.
വര്‍ഷങ്ങള്‍ക്ക് മുമ്പ് തൊഴിലാളികളായി എത്തിയവരുടെ കുടുംബങ്ങളാണ് ഫാമില്‍ ഭൂരഹിതരായി കഴിയുന്നത്. ഫാമിന്റെ ഒരുഭാഗം ആദിവാസികള്‍ക്ക് നല്‍കിയപ്പോള്‍ മുസ്‌ലിം കുടുംബങ്ങള്‍ക്കും ഭൂമി നല്‍കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഫാമില്‍ ഒരേക്കള്‍ വീതമാണ് ആദിവാസികള്‍ക്ക് നല്‍കിയത്.
മുസ്‌ലിം കുടുംബങ്ങളെയും അവിടെ പുനരധിവസിപ്പിക്കാന്‍ ആദ്യം ആലോചനയുണ്ടായിരുന്നെങ്കിലും ആദിവാസി സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍മാറുകയായിരുന്നു. ആദിവാസി പുനരധിവാസ കാലം മുതല്‍ മുസ്‌ലിം കുടുംബങ്ങള്‍ നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഫാം സന്ദര്‍ശിച്ച സമയത്ത് സണ്ണിജോസഫ് എംഎല്‍എ മുഖാന്തരം കുടുംബങ്ങളുടെ പ്രയാസങ്ങള്‍ നേരിട്ട് ബോധിപ്പിക്കാന്‍ കഴിഞ്ഞതാണ് പ്രത്യേക പാക്കേജിനു വഴിതെളിയിച്ചത്.
മുസ്‌ലിം കുടുംബങ്ങളും ചില ആദിവാസി സംഘടനകളും തമ്മില്‍ ഉണ്ടായ തര്‍ക്കം ക്രമസമാധാന പ്രശ്‌നമായി ആദിവാസി മേഖലയില്‍ വളര്‍ന്നുവന്നതും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി. ഇപ്പോള്‍ നിയമപ്രശ്‌നമാണ് കുടുംബങ്ങള്‍ക്ക് വീണ്ടും തിരിച്ചടിയായിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക