|    Mar 27 Mon, 2017 2:23 pm
FLASH NEWS

ആറര വയസ്സുകാരിയെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍

Published : 19th October 2016 | Posted By: Abbasali tf

കുറ്റിയാടി: ആറരവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍. കരിങ്ങാട് കക്കുടാരത്തില്‍ രാജനെ(50)യാണ് കോഴിക്കോട് പ്രി ന്‍സിപ്പല്‍സ് സെഷന്‍സ് കോടതി റിമാന്റ് ചെയ്തത്. അയല്‍ വീട്ടില്‍ സുഹൃത്തുക്കളായ കുട്ടികളുമായി കളിക്കാന്‍ പോയ പെണ്‍കുട്ടിയെ വീട്ടുടമസ്ഥന്റെ ജ്യേഷ്ഠന്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ശാരീരിക പ്രയാസങ്ങള്‍ അനുഭവപ്പെട്ടപ്പോള്‍ കഴിഞ്ഞ 15ന് രക്ഷിതാക്കള്‍ കുട്ടിയെ ഡോക്ടറെ കാണിക്കുകയായിരുന്നു. ഡോക്ടര്‍ കുട്ടിയുമായി സംസാരിച്ചപ്പോഴാണ് കഴിഞ്ഞമാസം ആറിന് നടന്ന പീഡനകഥ പുറത്തു വരുന്നത്.   തുടര്‍ന്ന് രക്ഷിതാക്കള്‍ തൊട്ടില്‍പാലം പോലിസില്‍ പരാതി നല്‍കി. വീട്ടില്‍ നിന്നും മുങ്ങിയ പ്രതിയെ തിങ്കളാഴ്ച രാത്രി തൊട്ടില്‍പാലം ടൗണില്‍ വച്ച് കുറ്റിയാടി സിഐ ടി സജീവന്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക