|    Jul 21 Sat, 2018 1:11 pm
FLASH NEWS

ആറരയടി നീളമുള്ള പ്രതിരോധ പേനയുടെ പ്രദര്‍ശനം നാളെ

Published : 20th September 2017 | Posted By: fsq

 

കൊച്ചി: വര്‍ഗീയ ഫാഷിസത്തിനെതിരേ പേന കൊണ്ട് പ്രതിരോധമെന്ന ആശയവുമായി ഗിന്നസ് റെക്കോര്‍ഡ് ജേതാവ് എം ദിലീഫ് നിര്‍മിച്ച ആറരയടി നീളമുള്ള പ്രതിരോധ പേന നാളെ പ്രദര്‍ശിപ്പിക്കുന്നു. വര്‍ത്തമാനകാലത്ത് വാക്കും എഴുത്തും നിശബ്ദമാക്കാന്‍ വര്‍ഗീയ ശക്തികള്‍ തോക്കെടുക്കുമ്പോള്‍ പേന കൊണ്ട് പ്രതിരോധം തീര്‍ക്കുകയാണ് കോഴിക്കോട് നെല്ലിക്കാപ്പറമ്പ് സ്വദേശിയായ എം ദിലീഫ് എന്ന ഗിന്നസ് റെക്കോര്‍ഡ് ജേതാവ്. ഒബ്‌റോള്‍ മാളില്‍ നാളെ വൈകീട്ട്് 4.30ന് നടക്കുന്ന പ്രദര്‍ശനത്തില്‍ 15 പേര്‍ ചേര്‍ന്ന് പേന കൊണ്ട് എഴുതുമെന്ന് ദിലീഫ് അറിയിച്ചു. ആറരയടി നീളമുള്ള ബാള്‍ പോയിന്റ് പേന ഇരുമ്പ്, മരം എന്നിവ ഉപയോഗിച്ചാണ് തീര്‍ത്തത്. മൂന്ന് ക്വിന്റല്‍ തൂക്കം വരുന്ന പേനയ്ക്ക് 60 സെന്റീമീറ്റര്‍ വ്യാസമുണ്ട്. സ്‌ക്രീന്‍ പ്രിന്റിങ്ങിന് ഉപയോഗിക്കുന്ന ഗ്ലൂ ഇങ്കാണ് പേനയില്‍ മഷിയായി ഉപയോഗിച്ചിരിക്കുന്നത്. 15 ദിവസമെടുത്ത് 12 മണിക്കൂര്‍ വരെ സമയം ചെലവഴിച്ചായിരിന്നു നിര്‍മാണം. ഗിന്നസ് റെക്കോര്‍ഡ് അദ്്ഭുതം എന്നതിനപ്പുറം നിലവിലെ സാഹചര്യം ആവശ്യപ്പെടുന്ന പ്രതിരോധത്തിന്റെ പ്രതീകമാണ് ഈ പേനയെന്ന് ദിലീഫ് പറഞ്ഞു. പേനയുടെ രൂപകല്‍പന നിര്‍വഹിച്ചിരിക്കുന്നത് ഡിസൈനര്‍ ഐശയാണ്. ഗാന്ധിജിയുടെ ഭീമാകാരന്‍ കാരിക്കേച്ചര്‍, സൈക്കിള്‍, ഷട്ടില്‍ ബാറ്റ് എന്നിവ നിര്‍മിച്ച് ദിലീഫ് മുമ്പും ഗിന്നസ് ബുക്കില്‍ ഇടം നേടിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss