|    May 24 Wed, 2017 5:55 am
FLASH NEWS

ആറന്‍മുള വിമാനത്താവളം: അനുമതി പിന്‍വലിച്ചു

Published : 31st August 2016 | Posted By: Navas Ali kn

aranmula_airport

ആറന്മുള വിമാനത്താവളത്തിനുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. വിമാനത്താവളം സംബന്ധിച്ച കേസുകള്‍ പരിഗണിക്കവെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടി ബെഞ്ചിനെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. നിര്‍ദ്ദിഷ്ട ഭൂപ്രദേശം വ്യവസായമേഖലയായി പ്രഖ്യാപിച്ച ഉത്തരവും റദ്ദാക്കിയതായി സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വി എസ് സര്‍ക്കാറിന്റെ കാലത്തായിരുന്നു വിമാനത്താവളത്തിന് തത്വത്തില്‍ അംഗീകാരം നല്‍കിയത്. ഇത് യുഡിഎഫ് സര്‍ക്കാറും തുടര്‍ന്നു. വിമാനത്തവളവുമായി ബന്ധപ്പെട്ട വിവിധ കേസുകള്‍ പരിഗണിക്കുന്ന കോടതി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day