|    Jan 17 Tue, 2017 8:46 pm
FLASH NEWS

ആറന്‍മുള: തീരുമാനിക്കേണ്ടത് സംസ്ഥാനമെന്ന് കേന്ദ്രം

Published : 14th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ആറന്‍മുള വിമാനത്താവളത്തിനു പാരിസ്ഥിതികാനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കേണ്ടത് സംസ്ഥാനസര്‍ക്കാരാണെന്നു കേന്ദ്ര വനം-പരിസ്ഥിതിമന്ത്രി അനില്‍ മാധവ് ദവെ. സര്‍ക്കാരും ആറന്‍മുള ഗ്രാമപ്പഞ്ചായത്തും നല്‍കിയ അനുമതി ഇപ്പോഴും റദ്ദായിട്ടില്ല. ഇക്കാര്യത്തില്‍ അവര്‍ തന്നെ തീരുമാനമെടുക്കണം.  രേഖാമൂലം നടപടിയെടുത്താല്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമെന്നു മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
സുപ്രിംകോടതിയുടെ പരിഗണനയിലുള്ള വിഷയമാണിത്. സമിതികള്‍ പല നിലപാടുകള്‍ സ്വീകരിച്ചാലും അന്തിമ തീരുമാനമെടുക്കേണ്ടത് സുപ്രിംകോടതിയാണെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ആറന്‍മുള പദ്ധതിക്കെതിരേ ശക്തമായ നിലപാടാണു കേന്ദ്രം സ്വീകരിച്ചിരുന്നതെങ്കിലും ഇന്നലെ ചോദ്യങ്ങള്‍ക്കു വ്യക്തമായ മറുപടി നല്‍കാതെ മന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 36 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക