|    Dec 15 Sat, 2018 11:51 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആറന്‍മുള ഉത്രട്ടാതി ജലമേള മല്‍സരമില്ല;

Published : 29th August 2018 | Posted By: kasim kzm

ജലഘോഷയാത്ര ഇന്ന് കോഴഞ്ചേരി: പ്രളയത്തെ തുടര്‍ന്ന് ആറന്‍മുള ഉത്രട്ടാതി ജലമേളയുടെ എല്ലാ ചടങ്ങുകളും ഒഴിവാക്കിയ സാഹചര്യത്തില്‍ ഇന്നു ജലഘോഷയാത്ര മാത്രമായി നടത്തും. ചടങ്ങുകളും പള്ളിയോടങ്ങളുടെ മല്‍സരങ്ങളും ഒഴിവാക്കി പേരിനു മാത്രമായി ജലമേള നടത്താന്‍ പള്ളിയോട സേവാസംഘം ഭരണസമിതി തീരുമാനിച്ചിരുന്നു.
പതിവില്‍ നിന്നു വ്യത്യസ്തമായി ഉത്രട്ടാതി നാളായ ഇന്നു ജലഘോഷയാത്ര രാവിലെ 10നു സത്രക്കടവില്‍ നിന്നാരംഭിക്കും. ക്ഷേത്രക്കടവില്‍ പള്ളിയോട സേവാ സംഘം പുകയിലയും അവില്‍പ്പൊതിയും നല്‍കി സ്വീകരിക്കുന്നതു മാത്രമാണ് ഏക ചടങ്ങ്. ഉദ്ഘാടന സമ്മേളനം ഉള്‍പ്പെടെയുള്ള എല്ലാ ചടങ്ങുകളും ഒഴിവാക്കി. അഷ്ടമിരോഹിണി വള്ളസദ്യ ആര്‍ഭാടങ്ങളില്ലാതെ അന്നദാനം മാത്രമായി നടത്താനും തീരുമാനിച്ചിരുന്നു.
പ്രതികൂലമായ കാലാവസ്ഥയും പരിസ്ഥിതിനാശവും ശുദ്ധജല ദൗര്‍ലഭ്യവും കണക്കിലെടുത്താണു തീരുമാനം. അടുത്ത വര്‍ഷത്തേക്കു നിശ്ചിത ദിവസങ്ങളില്‍ വള്ളസദ്യ ബുക്ക് ചെയ്യുന്നതിന് പള്ളിയോട സേവാ സംഘം ഓഫിസില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss