|    Jul 21 Sat, 2018 8:54 pm
FLASH NEWS

ആറന്‍മുള അഷ്ടമിരോഹിണി വള്ളസദ്യ നാളെ

Published : 11th September 2017 | Posted By: fsq

 

ആറന്‍മുള: അഷ്ട്ടമിരോഹിണി വള്ളസദ്യയ്ക്ക് അടുപ്പിലേക്ക് അഗ്‌നി പകര്‍ന്നു. ഇന്നലെ  രാവിലെ 10.45നും 11.10നും ഇടയ്ക്ക് ആയിരുന്നു ചടങ്ങ് .മേല്‍ശാന്തി പകര്‍ന്ന് നല്‍കിയ ദീപം പള്ളിയോടസേവാസംഘം  വൈസ് പ്രസിഡന്റ് കെ പി സോമന്‍ അടുപ്പിലേക്ക് പകര്‍ന്നു. നാളെയാണ് അഷ്ട്ടമിരോഹിണി വള്ളസദ്യ .നാളെ ഉച്ചപൂജയ്ക്ക് ശേഷം അഷ്ടമി രോഹിണി സമൂഹ വള്ളസദ്യയ്ക്ക് തുടക്കമാകും .പാര്‍ത്ഥസാരഥീ ക്ഷേത്രത്തിലെ തിരുമുറ്റത്താണ്  സദ്യ. 52  പള്ളിയോട കരകളില്‍ നിന്ന് പള്ളിയോടങ്ങളില്‍ പാടിത്തുഴഞ്ഞെത്തുന്ന കരക്കാര്‍  വഞ്ചിപ്പാട്ട്  പാടി  പാര്‍ത്ഥസാരഥിയെ  സ്തുതിക്കും .തുടര്‍ന്ന്  ക്ഷേത്ര മുറ്റത്തിരുന്ന് സദ്യ  ഉണ്ണും. ഭക്തരും  ഇതില്‍  പങ്കെടുക്കും. അഷ്ട്ടമിരോഹിണി  സദ്യയ്ക്കായി ചേനപ്പാടിയില്‍ നിന്നും  ഇന്നലെ പാളത്തൈര് ആറന്‍മുളയില്‍  സമര്‍പ്പിച്ചു. 1300 ലിറ്റര്‍ തൈരാണ്  വാഴുര്‍ തീര്‍ത്ഥപാദാശ്രമത്തിലാണ് തയ്യാര്‍ ചെയ്തത്. ചേനപ്പാടി  ശ്രീ പാര്‍ത്ഥസാരഥീ ഭക്തജന സമിതിയുടെ നേതൃത്വത്തിലുള്ള പാളത്തൈര്  ഘോഷയാത്രയ്ക്ക്  സ്വീകരണം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss