|    Mar 25 Sat, 2017 5:34 am
FLASH NEWS

ആറന്‍മുളയില്‍ നവംബറില്‍ കൃഷിയിറക്കും: മന്ത്രി

Published : 2nd August 2016 | Posted By: SMR

പത്തനംതിട്ട: ആറന്‍മുള വിമാനത്താവള പദ്ധതിക്കായി മണ്ണിട്ടുനികത്തിയ പാടത്തും പരിസരപ്രദേശത്തും നവംബറില്‍ ഉല്‍സവമായി കൃഷിയിറക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. വിമാനത്താവള പദ്ധതി പ്രദേശത്ത് കൃഷിയിറക്കുന്നതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കെത്തിയ മന്ത്രി സ്ഥലം സന്ദര്‍ശിച്ചു. 56 ഹെക്റ്റര്‍ ഭൂമിയിലാണ് ആദ്യഘട്ടത്തില്‍ കൃഷിയിറക്കുക. ആഗസ്ത് ആറിന് നടക്കുന്ന താലൂക്ക് ലാന്‍ഡ് ബോര്‍ഡ് യോഗത്തില്‍ ആറന്‍മുള വിമാനത്താവള ഭൂമിയെ മിച്ചഭൂമിയായി പ്രഖ്യാപിക്കാന്‍ നടപടിയെടുക്കണമെന്ന് ജില്ലാകലക്ടര്‍ എസ് ഹരികിഷോറിന് മന്ത്രി നിര്‍ദേശം നല്‍കി.
പദ്ധതിപ്രദേശത്തെ തോട് പുനസ്ഥാപിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കണം. അവര്‍ തയാറായില്ലെങ്കില്‍ റിവര്‍ മാനേജ്‌മെന്റ് ഫണ്ട് ഉപയോഗിച്ച് ജില്ലാ ഭരണകൂടം തോട് പുനസ്ഥാപിക്കണം. ഇതിന്റെ ചെലവ് ബന്ധപ്പെട്ടവരില്‍നിന്ന് ഈടാക്കണം. വ്യവസായ മേഖലയായി പ്രഖ്യാപിച്ചുള്ള വിജ്ഞാപനം പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വ്യവസായവകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്ത് നെല്‍വയലുകള്‍ നികത്തി വന്‍ വ്യവസായം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. കേരളത്തിലെ എല്ലാ പാടശേഖരങ്ങളിലും കൃഷിയിറക്കുന്നതിനുള്ള മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും. ആറന്‍മുളയില്‍ കൃഷിയിറക്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നതിന് വീണാ ജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കും. വിമാനത്താവളം ആറന്‍മുളയില്‍ അസാധ്യമാണെന്നും അത്തരമൊരു അജണ്ടയുമായി ആരും മുന്നോട്ടുവരേണ്ടെന്നും മന്ത്രി പറഞ്ഞു. മെത്രാന്‍ കായലിലും കൃഷി ഇറക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

(Visited 14 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക