|    Oct 20 Fri, 2017 9:56 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആറന്മുള: 500 ഏക്കറില്‍ ഉടന്‍ കൃഷിയിറക്കും

Published : 10th August 2016 | Posted By: SMR

പത്തനംതിട്ട: ആറന്മുളയില്‍ വിമാനത്താവള പദ്ധതിക്കായി മണ്ണിട്ടു നികത്തിയ പുഞ്ചയിലെ തടസ്സങ്ങള്‍ നീക്കുന്നതിന് പരിശ്രമം തുടരാന്‍ നിരീക്ഷണസമിതിയുടെ തീരുമാനം. കൃഷിമന്ത്രി വി എസ് സുനില്‍കുമാറിന്റെ നിര്‍ദേശപ്രകാരം ചേര്‍ന്ന യോഗത്തില്‍ വീണ ജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
ആറന്മുളയിലെ തടസ്സം നീക്കുന്നതിന് കാത്തുനില്‍ക്കാതെ സമീപത്തുള്ള 500 ഏക്കറില്‍ ഉടന്‍ കൃഷിയിറക്കും. ആറാട്ടുപുഴ, മാലക്കരവേലിപുഞ്ച, നീര്‍വിളാകം, കറ്റാറ്റുപുഞ്ച, ളാകവയല്‍, കിടങ്ങന്നൂര്‍ എന്നിവിടങ്ങളിലാണ് 500 ഏക്കറില്‍ കൃഷിയാരംഭിക്കുക. ഇവിടെ  നീരൊഴുക്കിനും മറ്റും താരതമ്യേന തടസ്സം കുറവാണെന്നതു ഗുണകരമാണ്. വിഷയത്തില്‍ ജില്ലയില്‍നിന്നുള്ള സംഘം മന്ത്രിമാരെ കണ്ട് ആവശ്യങ്ങള്‍ ഉന്നയിക്കും. കൃഷി, റവന്യൂ, ജലവിഭവം എന്നീ വകുപ്പുകളിലെ മന്ത്രിമാരെയാണു കാണുന്നത്. ആറന്മുള പുഞ്ചയിലെ തടസ്സങ്ങള്‍ നീക്കുന്നതാണ് പ്രശ്‌നമെന്ന് യോഗം വിലയിരുത്തി. ഇതിന് മന്ത്രിമാരുടെ ഇടപെടല്‍ വേണം.
വിമാനത്താവള പ്രദേശത്ത് നിലവില്‍ അല്‍പമെങ്കിലും കൃഷിക്കു സാധ്യതയുള്ളത് എന്‍ജീനിയറിങ് കോളജിനു സമീപത്തും കൈപ്പാലച്ചാലിലുമാണ്. എന്നാല്‍, ഇവിടെ ലിഫ്ട് ഇറിഗേഷന്‍ ശരിയാക്കണം. കനാല്‍, ചീപ്പുകള്‍ എന്നിവ തകര്‍ക്കപ്പെട്ട നിലയിലാണ്. കനാലുകളിലും തോടുകളിലുമുള്ള മണ്ണ് നീക്കണം. ഇതിനായി 65 ലക്ഷം രൂപ വേണ്ടിവരുമെന്ന് കൃഷിവകുപ്പു വിലയിരുത്തി.
വേണ്ടത്ര വീതിയിലും ആഴത്തിലും വേണം കരിമാരം തോട് പുനസ്ഥാപിക്കേണ്ടതെന്നും യോഗം വിലയിരുത്തി. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം നടന്നുവരുന്ന പ്രവൃത്തികള്‍ നല്ല രീതിയില്‍ പൂര്‍ത്തിയാക്കണം. പുതുതായി വരുന്ന കലക്ടറെ പദ്ധതിപ്രദേശം സന്ദര്‍ശിക്കാന്‍ ക്ഷണിക്കാനും സമിതി തീരുമാനിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക