|    Jul 22 Sun, 2018 9:52 pm
FLASH NEWS

ആറന്മുള സ്റ്റേഷനിലെ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍; എസ്‌ഐയെ സ്ഥലംമാറ്റി

Published : 27th September 2017 | Posted By: fsq

 

പത്തനംതിട്ട: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയുടെ മൊഴിയെടുക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ആറന്മുള സ്‌റ്റേഷനിലെ എഎസ്‌ഐ ജോണ്‍സനെ ജില്ലാ പോലിസ് മേധാവി സതീഷ് ബിനോ സസ്‌പെന്‍ഡ് ചെയ്തു. എസ്‌ഐ എസ് അജിത്കുമാറിനെ സ്ഥലം മാറ്റി. കഴിഞ്ഞ മാസം 31ന് കോഴഞ്ചേരി സെന്റ് തോമസ് കോളജിന് സമീപം വൈഎംസിഎ റോഡില്‍ വച്ച് ഉണ്ടായ അപകടത്തില്‍ അര്‍ച്ചന എന്ന യുവതിക്കാണ് പരിക്കേറ്റ്. ടൂറിസ്റ്റ് ബസ് ഇടിച്ച് ബൈക്ക് മറിഞ്ഞ് അര്‍ച്ചന ബസ്സിന് അടിയിലേക്ക് വീഴുകയായിരുന്നു. ഒരു കാലിലൂടെയും കൈയിലൂടെയും ബസ് കയറിയിറങ്ങി. ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന അര്‍ച്ചനയുടെ ഒരു കാല്‍ മുറിച്ചു നീക്കി. കൈയുടെ അവസ്ഥയും ഗുരുതരമായി തുടരുകയാണ്. ആശുപത്രിയില്‍ നിന്ന് ഇതു സംബന്ധിച്ച അറിയിപ്പ് ആറന്മുള സ്റ്റേഷനില്‍ കിട്ടിയിരുന്നു. എഎസ്‌ഐ ജോണ്‍സനെയാണ് മൊഴിയെടുക്കാന്‍ നിയോഗിച്ചത്. ഒരാഴ്ച കഴിഞ്ഞിട്ടും ഇയാള്‍ മൊഴിയെടുക്കാന്‍ ചെന്നില്ല. വിവരം എസ്പിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഡിവൈഎസ്പി കെഎ വിദ്യാധരനോട് അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ എഎസ്‌ഐയുടെ ഭാഗത്ത് വീഴ്ചയുണ്ടെന്നാണ് ഡിവൈഎസപി റിപോ ര്‍ട്ട് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍. എസ്‌ഐയുടെ ഭാഗത്തും കൃത്യവിലോപമുണ്ടെന്ന് കണ്ടതിനെ തുടര്‍ന്നാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss