|    Oct 19 Thu, 2017 3:51 am
FLASH NEWS

ആറന്മുള വ്യവസായ മേഖലയായി പ്രഖ്യാപിച്ച സാഹചര്യം അന്വേഷിക്കണം: ഡിസിസി

Published : 28th November 2016 | Posted By: SMR

പത്തനംതിട്ട: ആറന്മുള മല്ലപ്പുഴശ്ശേരി മെഴുവേലി പഞ്ചായത്തുകളെ റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് തീറെഴുതാന്‍ തക്കവണ്ണം വ്യാവസായിക മേഖലയായി പ്രഖ്യാപിച്ച അച്യുതാനന്ദന്‍ ഗവണ്‍മെന്റിന്റെ നടപടികളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡിസിസി നേതൃയോഗം ആവശ്യപ്പെട്ടു. വിമാനത്താവള നിര്‍മാണത്തിന്റെ പേരില്‍ മൂന്ന് പഞ്ചായത്തിലെ ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന തീരുമാനമാണ് ഉണ്ടായത്. ഈ തീരുമാനം എടുക്കുന്നതിനു എടുക്കുന്നതിനു നേതൃത്വം കൊടുത്ത സിപിഎം നേതാക്കള്‍ തന്നെ പിന്നീട് വിമാനത്താവള വിരുദ്ധ സമരത്തിന്റെ പേരില്‍ ചാമ്പ്യന്‍മാരാകുന്ന വിരോദാഭാസം ആണ് കണ്ടത്. വിമാനത്താവളത്തിന് പരമാവധി 500 ഏക്കര്‍ മതിയെന്നിരിക്കെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി വ്യാവസായിക മേഖലയായി പ്രഖ്യാപിക്കാന്‍ അന്നത്തെ വ്യവസായമന്ത്രിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും എടുത്ത ധൃതിപ്പെട്ട നടപടി  അന്വേഷണ പരിധിയില്‍ കൊണ്ടുവരണം. യോഗം ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജ് അധ്യക്ഷത വഹിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക