|    Dec 18 Mon, 2017 6:10 pm
Home   >  Kerala   >  

ആറന്മുള വിമാനത്താവളത്തിന് നല്‍കിയ അനുമതി റദ്ദാക്കി

Published : 31st August 2016 | Posted By: mi.ptk

aranmula

കൊച്ചി: ആറന്മുള വിമാനത്താവളത്തിന് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ അനുമതി റദ്ദാക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍. വിമാനത്താവളത്തിന് നല്‍കിയ അനുമതിയും പദ്ധതി പ്രദേശം വ്യവസായിക മേഖലയാക്കിയുള്ള അനുമതിയും പിന്‍വലിക്കുന്നതായി സര്‍ക്കാര്‍ ഹൈകോടതിയില്‍ അറിയിച്ചു. ആക്ടിങ് ചീഫ് ജസ്റ്റിസ് മോഹന്‍ എം ശാന്തന ഗൗഡറും ജസ്റ്റിസ് കെടി ശങ്കരനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് മുമ്പാകെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. വിമാനത്താവളവുമായി ബന്ധപ്പെട്ട വിവിധ കേസുകള്‍ പരിഗണിക്കുന്ന കോടതി ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss