|    Nov 24 Fri, 2017 2:48 pm
Home   >  News now   >  

ആറന്മുള വിമാനത്താവളത്തിന് അനുമതിയില്ലെന്ന് പ്രതിരോധ വകുപ്പ്

Published : 16th August 2016 | Posted By: mi.ptk

aranmula

തിരുവനന്തപുരം: ആറന്മുള വിമാനത്താവളത്തിന് അനുമതിയില്ലെന്ന് പ്രതിരോധ വകുപ്പ്. തത്ത്വത്തിലുള്ള അനുമതി മെയ് മാസത്തില്‍ മരവിപ്പിച്ചെന്നും പ്രതിരോധ വകുപ്പ് അറിയിച്ചു. ഇത് പരിഗണിക്കാതെ പഠനത്തിന് അനുമതി നല്‍കിയത് ദൂരൂഹമാണ്. തത്ത്വത്തിലുള്ള അനുമതിയ്‌ക്കെതിരെ കുമ്മനം രാജശേഖരന്‍ പ്രതിരോധ മന്ത്രിയ്ക്ക് കത്തെഴുതിയിരുന്നു. ഇതിന് മറുപടിയായി പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിരോധ മന്ത്രാലയം അനുമതി മരവിപ്പിച്ചത് പരിസ്ഥിതി മന്ത്രാലയം അവഗണിക്കുകയാണ് ചെയ്തത്. ഹരിത ട്രൈബ്യൂണലിന്റെ വിധിയും പരിസ്ഥിതി മന്ത്രാലയം അവഗണിച്ചെന്നും പ്രതിരോധ വകുപ്പ് വ്യക്തമാക്കി.
വിമാനത്താവളത്തിനായി പരിസ്ഥിതി പഠനം നടത്തുവാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നേരത്തെ കെജിഎസ് ഗ്രൂപ്പിന് അനുമതി നല്‍കിയിരുന്നു. പ്രതിരോധവകുപ്പ് എതിര്‍പ്പ് പ്രകടിപ്പിക്കാത്തതിനാലാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നായിരുന്നു ഈ ഘട്ടത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പറഞ്ഞിരുന്നത്. ഹരിത ട്രൈബ്യൂണലിന്റെ വിധിയും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പരിഗണിച്ചിരുന്നില്ല.
അതേസമയം ആറന്മുള പദ്ധതി പ്രദേശത്ത് കൃഷിയിറക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വിഎസ് സുനില്‍ കുമാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിമാനത്താവള പദ്ധതിയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച വ്യവസായിക വിജ്ഞാപനം പിന്‍വലിച്ചാല്‍ മാത്രമേ ലാന്‍ഡ് ബോര്‍ഡിന് പദ്ധതി പ്രദേശം മിച്ച ഭൂമിയായി ഏറ്റെടുക്കാനാകൂ എന്ന വസ്തുതയും നിലനില്‍ക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക