|    Feb 19 Mon, 2018 3:45 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ആറന്മുള വിമാനത്താവളം: രേഖകള്‍ ഹാജരാക്കണം

Published : 26th November 2016 | Posted By: SMR

കൊച്ചി: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട അനുമതികള്‍ റദ്ദാക്കിയതിന്റെ രേഖകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി. വിമാനത്താവളത്തിന് തത്ത്വത്തില്‍ അംഗീകാരം നല്‍കിയത് ഉള്‍പ്പെടെ എല്ലാ ഉത്തരവുകളും കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം റദ്ദാക്കിയതായി സര്‍ക്കാര്‍ അറിയിച്ച സാഹചര്യത്തിലാണ് രേഖകള്‍ ഹാജരാക്കാനുള്ള കോടതിയുടെ നിര്‍ദേശം. പരിസ്ഥിതി നാശമുണ്ടാക്കുന്ന ആറന്മുള വിമാനത്താവളത്തിന് സര്‍ക്കാര്‍ അനുമതി നല്‍കുന്നതിനെതിരേ കവയിത്രി സുഗതകുമാരി അടക്കമുള്ളവര്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഹരജി വീണ്ടും അടുത്തയാഴ്ച പരിഗണിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss