ആറന്മുള വള്ളംകളി: ദീര്‍ഘകാല അടിസ്ഥാനത്തില്‍ പദ്ധതി തയ്യാറാക്കും
Published : 28th August 2016 | Posted By: SMR
കോഴഞ്ചേരി: ആറന്മുള വള്ളംകളിയുമായി ബന്ധപ്പെട്ട് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ തയ്യാറാക്കുമെന്ന് മന്ത്രി മാത്യു ടി തോമസ്. ആറന്മുള വള്ളംകളിയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി പള്ളിയോട സേവാസംഘം കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
പല തീരുമാനങ്ങളും അടുത്തവര്‍ഷം നടപ്പാക്കാമെന്ന് അവലോകന യോഗങ്ങളില്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഇക്കാര്യത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപടികള്‍ ആവശ്യമാണ്. ഈവര്‍ഷത്തെ ജലമേളയ്ക്ക് ശേഷം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ തയ്യാറാക്കാന്‍ പ്രത്യേക യോഗം ചേരാനും മന്ത്രി നിര്‍ദ്ദേശിച്ചു. സുരക്ഷയ്ക്ക് മുന്‍കരുതല്‍ നല്കി ജലമേള നടത്തുന്നതിനാവശ്യമായ സഹായങ്ങള്‍ ജില്ലാ ഭരണകൂടവും പോലിസും നല്‍കുമെന്ന് യോഗത്തില്‍ അറിയിച്ചു. പള്ളിയോട സേവാസംഘം ഏര്‍പ്പെടുത്തിയ സുരക്ഷാ മുന്‍കരുതലുകള്‍ക്ക് പുറമേ അഗ്നിശമന സേനയും പോലിസും പ്രത്യേകം രക്ഷാസേനകളെ നിയോഗിക്കും.
മല്‍സരം സംബന്ധിച്ച് തര്‍ക്കമുണ്ടായാല്‍ നിയമാനുസൃതം ബോധിപ്പിക്കണം. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ പോലിസ് ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കും. പമ്പയിലെ ജലവിതാനം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ മുന്‍വര്‍ഷത്തേതു പോലെ ആവശ്യമായ നടപടി സ്വീകരിക്കും. ഇറിഗേഷന്‍ വകുപ്പിന്റെ പുറ്റ് നീക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കും.
ഇക്കാര്യത്തില്‍ അടുത്ത വേനല്‍ക്കാലത്ത് തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തും. ആരോഗ്യവകുപ്പ് അധികൃതര്‍ യോഗത്തില്‍ പങ്കെടുത്തില്ല.വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലാത്തത് യോഗത്തില്‍ മന്ത്രി ചൂണ്ടിക്കാട്ടി. ജല അതോറിട്ടിയുടെ പമ്പ് ഹൗസില്‍ വോള്‍ട്ടേജ് വ്യതിയാനം ഉണ്ടാകുന്ന വിഷയത്തിലാണ് കെഎസ്ഇബിയും ജല അതോറിട്ടിയുമായി തര്‍ക്കമുണ്ടായത്. വിഷയം സംയുക്തമായി പരിശോധിച്ച് നടപടിയെടുക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.