|    Jul 28 Fri, 2017 2:25 pm
FLASH NEWS

ആറന്മുളയിലെ അനുമതി റദ്ദാക്കിയത് സമരവിജയമെന്ന്

Published : 25th November 2016 | Posted By: SMR

പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് അഞ്ചുവര്‍ഷമായി നിലനിന്ന വ്യവസായ മേഖല പ്രഖ്യാപനം പിന്‍വലിച്ച്് ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കിയതായി കെഎസ്എഫ്ഇ ചെയര്‍മാന്‍ പീലിപ്പോസ് തോമസ്. ആറന്മുളയിലെ മൂന്ന് വില്ലേജുകളിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി പദ്ധതിക്കെതിരേ രംഗത്തുവരുന്നതിനു കാരണമായത് വ്യവസായ മേഖല പ്രഖ്യാപനമായിരുന്നുവെന്ന് പീലിപ്പോസ് ചൂണ്ടിക്കാട്ടി. ആറന്മുളയിലെ നീര്‍ച്ചാലുകളും തോടുകളും പദ്ധതി പ്രദേശത്തുള്ള പൊതുവഴികളുംവരെ കെജിഎസ് കമ്പനിക്കു വിട്ടുനല്‍കുകയും അതിന്റെ 10 ശതമാനം സര്‍ക്കാര്‍ ഓഹരിയായി എടുത്ത ഉത്തരവും റദ്ദായിരിക്കുകയാണ്. പാരിസ്ഥിതിക പഠനത്തിനുള്ള അനുമതി കൂടി റദ്ദാക്കാന്‍ നടപടിയുണ്ടാവണമെന്ന് പീലിപ്പോസ് ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക