|    Jan 22 Sun, 2017 9:57 pm
FLASH NEWS

ആറന്മുളയിലും മെത്രാന്‍ കായലിലും കൃഷിയിറക്കും:വി എസ് സുനില്‍കുമാര്‍

Published : 13th June 2016 | Posted By: mi.ptk

methran-kayal

തൃശൂര്‍: വിവാദമായ മെത്രാന്‍ കായലിലും ആറന്മുള വിമാനത്താള ഭൂമിയിലും കൃഷിയിറക്കുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍. കൃഷിവകുപ്പ് സെക്രട്ടറിയുമായി മന്ത്രി നടത്തിയ ചര്‍ച്ചയില്‍ കൃഷിവകുപ്പിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനമായി. ഈ മാസം 17 ന് മുന്‍പ് പദ്ധതി സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൃഷി വകുപ്പ് സെക്രട്ടറി രാജുനാരായണ സ്വാമിയ്ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
വിവാദമായ ഈ രണ്ട് പ്രദേശങ്ങളും കൃഷി ഭൂമി തന്നെയാണെന്ന നിലപാടായിരുന്നു എല്‍ഡിഎഫിന്. ഈ രണ്ട് സ്ഥലങ്ങളും കാര്‍ഷിക സമൃദ്ധിയിലേയ്ക്ക് തിരിച്ചുകൊണ്ടുവരികയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 134 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക