|    Jan 18 Wed, 2017 1:42 pm
FLASH NEWS

ആര് പോയാലും യുഡിഎഫ് ശക്തമായി നിലനില്‍ക്കും: ചെന്നിത്തല

Published : 21st August 2016 | Posted By: SMR

കൊച്ചി: ആര് വിട്ടു പോയാലും യുഡിഎഫ് ശക്തമായി തന്നെ നിലനില്‍ക്കുമെന്നും പോയവരുടെ പിന്നാലെ നടക്കാന്‍ സമയമില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യ വിശ്വാസികളായ കേരളത്തിലെ ജനങ്ങള്‍ എല്ലാം വിലയിരുത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ കെപിസിസി സംഘടിപ്പിച്ച രാജീവ് ഗാന്ധി സദ്ഭാവന സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. യുഡിഎഫ് പിരിച്ചുവിടണമെന്ന കോടിയേരിയുടെ പ്രസ്താവന കണക്കിലെടുത്താല്‍ ഇടതുമുന്നണി മൂന്നുതവണ പിരിച്ചു വിടണമായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. എകെജി സെന്ററില്‍ സമാന്തര സെക്രട്ടേറിയറ്റ് പ്രവര്‍ത്തിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.
മന്ത്രിമാര്‍ക്ക് സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്നില്ല. എല്ലാ അധികാരങ്ങളും മുഖ്യമന്ത്രിയുടെ ഓഫിസില്‍ കേന്ദ്രീകരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ 1800 ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. നരേന്ദ്രമോദിയെ കവച്ച് വയ്ക്കുന്ന പ്രകടനമാണ് പിണറായിയുടേത്. എല്ലാ രംഗത്തും അരാജകത്വമാണ്. പാര്‍ട്ടിക്കാര്‍ക്ക് വേണ്ടി മാത്രമുള്ള ഭരണമാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക