|    Jul 26 Wed, 2017 8:22 pm
FLASH NEWS
Home   >  Kerala   >  

ആര് എതിര്‍ത്താലും കശാപ്പ് നിരോധനം പിന്‍വലിക്കില്ല:കേന്ദ്രമന്ത്രി

Published : 11th June 2017 | Posted By: mi.ptk

ആലുപ്പുഴ: കശാപ്പ് നിരോധനത്തെ ആര് എതിര്‍ത്താലും തീരുമാനം പിന്‍വലിക്കില്ലെന്ന് കേന്ദ്രമന്ത്രി രമേശ് ചന്ദപ്പ ജിഗാജിനാഗി. പശു തങ്ങളുടെ ദൈവമാണ്. കേരളമല്ല ഏത് സംസ്ഥാനം എതിര്‍പ്പുമായി വന്നാലും നിയമം പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎ സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴയില്‍ എത്തിയതായിരുന്നു അദ്ദേഹം.
പിണറായി സര്‍ക്കാരിന്റെ ഭരണപരാജയങ്ങള്‍ മറച്ചുവക്കാന്‍ യെച്ചൂരിക്കെതിരായ ആക്രമണം ആയുധമാക്കുകയാണെന്ന് ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗം സികെ പത്മനാഭന്‍ ആരോപിച്ചു. ബിജെപിയുമായി ഒരു ബന്ധവുമില്ലാത്ത ഹിന്ദുസേന പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തിന്റെ പേരില്‍ കേരളത്തില്‍ സിപിഎം അക്രമം അഴിച്ചുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക