|    Sep 25 Mon, 2017 8:28 pm
FLASH NEWS

ആര്‍ സാംബന് സ്‌കാര്‍ഫ്-പിഐഐമാധ്യമ അവാര്‍ഡ്

Published : 14th October 2016 | Posted By: Abbasali tf

മലപ്പുറം: മാനസികാരോഗ്യ രംഗത്തെ മികച്ച റിപോര്‍ട്ടിങ്ങിനുള്ള സ്‌കാര്‍ഫ്-പിഐഐ മാധ്യമ അവാര്‍ഡിന് ദേശാഭിമാനി മലപ്പുറം ബ്യൂറോ ചീഫ് ആര്‍ സാംബന്‍ അര്‍ഹനായി. “ഇരുട്ടിലെ ഇളം മനസ്സുകള്‍’ എന്ന തലക്കെട്ടില്‍ ദേശാഭിമാനി പ്രസിദ്ധീകരിച്ച പരമ്പരയാണ് സാംബനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. നവംബര്‍ എട്ടിന് ചെന്നെയില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ പി സായിനാഥ് അവാര്‍ഡ് സമ്മാനിക്കും.  പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ദേശീയ മാധ്യമ അവാര്‍ഡ് രണ്ടു വട്ടം നേടിയിട്ടുള്ള സാംബന് രാംനാഥ് ഗോയങ്ക അവാര്‍ഡ്, സ്‌റ്റേറ്റ്‌സ്മാന്‍ അവാര്‍ഡ് എന്നിവ അടക്കം നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. തൊടുപുഴ കോലാനി ഓവൂര്‍ കുടംബാംഗമാണ്. നിലവില്‍ മലപ്പുറം പ്രസ് ക്ലബ്ബ് പ്രസിഡഡന്റുമാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക