|    Jul 16 Mon, 2018 6:48 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ആര്‍ ശ്രീലേഖയടക്കം നാലുപേര്‍ക്ക് ഡിജിപി പദവി

Published : 21st September 2017 | Posted By: fsq

 

തിരുവനന്തപുരം: ടോമിന്‍ ജെ തച്ചങ്കരി, ആര്‍ ശ്രീലേഖ എന്നിവരടക്കം നാലു പേര്‍ക്കു ഡിജിപി പദവി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 30 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ ഐപിഎസ് ഉദ്യോഗസ്ഥര്‍ എന്ന നിലയിലാണ് ഡിജിപി പദവി നല്‍കുന്നത്. അരുണ്‍കുമാര്‍ സിന്‍ഹ, സുദേഷ് കുമാര്‍ എന്നിവരാണ് മറ്റു രണ്ടുപേര്‍. 30 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഐപിഎസ് പദവി നല്‍കണമെന്ന സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. ഇതോടെ കേരളത്തില്‍ ഡിജിപി റാങ്കിലെത്തുന്ന ആദ്യ വനിതയാവും ആര്‍ ശ്രീലേഖ. കേരളത്തില്‍ നിയമനം ലഭിച്ച ആദ്യത്തെ വനിതാ ഐപിഎസ് ഓഫിസറും ശ്രീലേഖയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss