|    Dec 17 Sun, 2017 7:59 am
FLASH NEWS
Home   >  Kerala   >  

ആര്‍ ശങ്കറിനെ ആര്‍എസ്എസ്സുകാരനായി ചിത്രീകരിക്കാന്‍ ശ്രമമെന്ന് മകന്‍

Published : 15th December 2015 | Posted By: TK

r mohan shanker

 

 

കൊല്ലം: ആര്‍ ശങ്കറിനെ ആര്‍എസ്എസ്സുകാരനാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് മകന്‍ മോഹന്‍ശങ്കര്‍. ഇതില്‍ വളരെ വേദനയുണ്ട്.പ്രതിമാ അനാച്ഛാദന പരിപാടിയില്‍ താന്‍ പങ്കെടുക്കില്ല. കെപിസിസി പറഞ്ഞതുകൊണ്ടല്ല താന്‍ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

ജന്മഭൂമി പത്രത്തില്‍ ആര്‍ ശങ്കര്‍ ആര്‍എസ്എസുകാരനാണെന്ന തരത്തില്‍ ലേഖനം വന്നിരുന്നു. ഇതിന് പിന്നില്‍ ആര്‍എസ്എസ് അജണ്ടയാണ്. ഇത് തിരിച്ചറിയുന്നതുകൊണ്ടാണ് പരിപാടിയില്‍ പങ്കെടുക്കാത്തതെന്നും അദേഹം വ്യക്തമാക്കി. പ്രതിമയുണ്ടാകുന്നത് കൊണ്ട് മാത്രം ആദരവ് ലഭിക്കില്ല. ബിജെപി പാളയത്തിലേക്ക് അദേഹത്തെ മാറ്റി നിര്‍ത്താനുള്ള ശ്രമം അനുവദിക്കില്ല. ആര്‍ ശങ്കര്‍ തികച്ചും ഗാന്ധിയനായിരുന്നു.എസ്എന്‍ഡിപിയോഗവും രാഷ്ട്രീയവും രണ്ടായി പോകണമെന്നും അദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss