|    Nov 15 Thu, 2018 7:26 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ആര്‍ കെ ധവാന്‍ അന്തരിച്ചു

Published : 8th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന ആര്‍ കെ ധവാന്‍ (രജീന്ദര്‍ കുമാര്‍ ധവാന്‍-81) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹി ബി എന്‍ കപൂര്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു മരണം. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയാവുന്നതിനു മുമ്പ് 1962ല്‍ അവരുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനെന്ന നിലയില്‍ അടിയന്തരാവസ്ഥക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇന്ദിരാഗാന്ധി വധത്തിലെ ദൃക്‌സാക്ഷി കൂടിയാണ് ധവാന്‍. എന്നാല്‍, ഇന്ദിര വധം അന്വേഷിച്ച ജ. എം പി ഥാക്കര്‍ കമ്മീഷനു നല്‍കിയ മൊഴി സംശയകരമാണെന്ന് അന്ന് ആരോപണമുയര്‍ന്നിരുന്നു. രാജീവ്ഗാന്ധി പ്രധാനമന്ത്രിയായപ്പോള്‍ ധവാനെ അധികാര കേന്ദ്രങ്ങളില്‍ നിന്നു മാറ്റിനിര്‍ത്തിയിരുന്നു. പിന്നീട് 1990ല്‍ കോണ്‍ഗ്രസ് രാജ്യസഭാംഗമായാണ് രാഷ്ട്രീയത്തില്‍ തിരിച്ചുവരവ് നടത്തിയത്.
1995-96 കാലഘട്ടത്തില്‍ നരസിംഹറാവു മന്ത്രിസഭയില്‍ ഭവനനിര്‍മാണ-നഗരവികസന വകുപ്പ് സഹമന്ത്രിയായിരുന്നു. പടിഞ്ഞാറന്‍ പാകിസ്താനിലെ ചിനിയോട്ടിലാണ് ജനനം. പഞ്ചാബ് സര്‍വകലാശാലയില്‍ നിന്നു ബിരുദം നേടി. 75ാം വയസ്സില്‍ 2012 ജൂലൈ 16നാണ് വിവാഹിതനായത്. അപ്പലയാണ് ഭാര്യ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss