|    Mar 23 Thu, 2017 7:59 pm
FLASH NEWS

ആര്‍.എസ്.എസ് ഭീകരതയെ ചെറുക്കാന്‍ സര്‍ക്കാരും ജനങ്ങളും മുന്നിട്ടിറങ്ങണം: അബ്ദുല്‍ മജീദ് ഫൈസി

Published : 21st March 2017 | Posted By: G.A.G

MAJEED-FAIZY-NEW

 

കോഴിക്കോട്: കാസര്‍ഗോഡ് മദ്രസാധ്യാപകനായ റിയാസ് മൗലവിയെ യാതൊരു പ്രകോപനവുമില്ലാതെ പളളിക്കകത്ത് കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ ആര്‍.എസ്.എസ് ഭീകരതയെ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി അപലപിച്ചു.
തികച്ചും സമാധാനാന്തരീക്ഷമുള്ള സ്ഥലത്ത് നടന്ന ഈ ക്രൂരമായ കൊലപാതകം കലാപം സൃഷ്ടിക്കാന്‍ ഉദ്ദേശിച്ച് നടത്തിയ ആസൂത്രിത നീക്കമാണ്. കേരളത്തില്‍ ആര്‍.എസ്.എസിന്റെ ഭാവിഅജണ്ടയിലേക്ക് ഇത് വിരല്‍ ചൂണ്ടുന്നു. വര്‍ഗ്ഗീയത വളര്‍ത്തി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ആര്‍.എസ്.എസ് പദ്ധതിയെ ചെറുക്കാനും മതസ്ഥാപനങ്ങള്‍ക്കും മതപണ്ഡിതന്‍മാര്‍ക്കും സംരക്ഷണം നല്‍കാനും സര്‍ക്കാരും ജനങ്ങളും മുന്നിട്ടിറങ്ങണമെന്നും മജീദ് ഫൈസി അഭ്യര്‍ഥിച്ചു.
മദ്രസ്സ അധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ആര്‍എസ്എസ് ഭീകരതയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഇന്ന് എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തുന്നുണ്ട്.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക