|    Oct 23 Mon, 2017 3:25 pm
FLASH NEWS

ആര്‍.എസ്.എസ്. അക്രമം; സ്ത്രീകളടക്കം മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്

Published : 3rd October 2015 | Posted By: G.A.G

വെള്ളറട: ആര്‍.എസ്.എസുകാരുടെ വീടുകയറി ആക്രമണത്തില്‍ രണ്ട് സ്ത്രീകളടക്കം മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്. അക്രമിസംഘം വീട് അടിച്ചുതകര്‍ത്തു. മഞ്ചംകോട് മുള്ളന്‍കുഴി കിഴക്കേക്കര വീട്ടില്‍ വിജീഷ് , മാതാവ് ലീല, കുമാരിയുടെ ചേച്ചി കൃഷ്ണമ്മ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണ് സംഭവം. എട്ടംഗ അക്രമിസംഘം വീടിനുള്ളില്‍ അതിക്രമിച്ചുകയറി ആക്രമണം അഴിച്ച് വിടകുയായിരുന്നു. വീട്ടിലുണ്ടായിരുന്ന ടി.വി അടക്കമുള്ള സാധന സാമഗ്രികള്‍ അടിച്ചുതകര്‍ത്തു. വീടിന് മുന്നില്‍ നിര്‍ത്തിയിരുന്ന കെ.എല്‍ 01 അഇ 6660 നമ്പര്‍ ഹീറോ ഹോണ്ടാ ബൈക്കും കെ എല്‍ 19 എ 3169 നമ്പര്‍ ആക്ടിവ സ്‌കൂട്ടറും അക്രമികള്‍ നശിപ്പിച്ചു.

വിജീഷിനെ തലങ്ങും വിലങ്ങും വെട്ടി വീഴ്ത്തി. മാതാവിനെ ചവിട്ടി വീഴ്ത്തിയശേഷം ആക്രമികള്‍ ഇരുളില്‍ മറഞ്ഞു. പ്രദേശവാസകളായ സന്തോഷ്, രാധാകൃഷ്ണന്‍, രാജേഷ്, സലീഷ്, രജീഷും കണ്ടാല്‍ അറിയാവുന്ന മറ്റ് മൂന്നുപേരും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഉത്രാടം ദിവസം ചെമ്പൂര് വലിയ വഴിയില്‍ വച്ച് വിജീഷിന്റെ ജ്യേഷ്ഠന്‍ ഓടിച്ച ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിമുട്ടിയിരുന്നു. അതിന്റെ വൈരാഗ്യമാണ് ആക്രമണ കാരണമെന്ന് ആര്യന്‍കോട് എസ്.ഐ. നിയാസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക