|    Jan 19 Thu, 2017 10:50 pm
FLASH NEWS

ആര്‍ എസ്്് എസ്്് അക്രമം; മൂന്ന് ഡിവൈഎഫ്്്‌ഐ പ്രവര്‍ത്തകര്‍ക്ക്്് പരിക്ക്

Published : 19th October 2016 | Posted By: Abbasali tf

കടമ്പഴിപ്പുറം: ആലങ്ങാട് പാട്ടിമല കയറ്റത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മല കയറുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന് ഒടുവില്‍ പാട്ടി മലയ്ക്ക് താഴെ വച്ചാണ് പത്തോളം വരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ മുള വടികളുമായി എത്തി മര്‍ദിച്ചത്. പരിക്കേറ്റ ആലങ്ങാട് സ്വദേശികളായ എബിന്‍, അനീഷ്, ആനന്ദ്  എന്നിവരെ  കടമ്പഴിപ്പുറം സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് പ്രവര്‍ത്തകരായ ആലങ്ങാട് കൊങ്ങശേരി വീട്ടില്‍ പ്രദീപ്, ആലങ്ങാട് വീട്ടില്‍ ഹരികൃഷ്ണന്‍ എന്നിവരെ  പൊലിസ് അറസ്റ്റു ചെയ്തു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഘര്‍ഷം ഒഴിവാക്കാന്‍ സ്ഥലത്ത് വന്‍ പോലിസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 38 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക