|    Dec 13 Thu, 2018 6:29 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ആര്‍ എസ്എസ് നേതാവ് സുരേഷ് നായരുടെ അറസ്റ്റ്ഇപ്പോഴും തുമ്പ് കിട്ടാതെ ബേപ്പൂര്‍ ബോട്ട് സ്‌ഫോടനം

Published : 30th November 2018 | Posted By: kasim kzm

കോഴിക്കോട്: അജ്മീര്‍ ഖാജാ മുഈനുദ്ദീന്‍ ചിശ്തി ദര്‍ഗയില്‍ 2007ല്‍ ഉണ്ടായ ബോംബ് സ്‌ഫോടനക്കേസില്‍ ദീര്‍ഘകാലം ഒളിവിലായിരുന്ന സുരേഷ് നായര്‍ അറസ്റ്റിലായതോടെ കേരളത്തില്‍ ദുരൂഹസാഹചര്യത്തില്‍ നടന്ന സ്‌ഫോടനങ്ങള്‍ക്ക് തുമ്പുണ്ടാവുമെന്ന് പ്രതീക്ഷ.
കൊയിലാണ്ടി ചെങ്ങോട്ടുകാവ് എളാട്ടേരി കോട്ടക്കുന്ന് സ്വദേശിയായ സുരേഷ് ഗുജറാത്തിലെ കേഡ ജില്ലയിലെ ആര്‍എസ്എസ് മേധാവി എന്ന നിലയില്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നും ഗുജറാത്തിലെ ഗോദ്രയിലേക്കും രാജസ്ഥാനിലെ അജ്മീറിലേക്കും സ്‌ഫോടകവസ്തുക്കള്‍ കടത്തിയ സംഘത്തില്‍ അംഗമായിരുന്നു. ഒളിവില്‍ കഴിയുമ്പോഴും സുരേഷ് പല പ്രാവശ്യം കേരളം സന്ദര്‍ശിച്ചതിന്റെ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
2005 സപ്തംബര്‍ 17ന് ബേപ്പൂരില്‍ മല്‍സ്യബന്ധന ബോട്ടില്‍ ഉണ്ടായ സ്‌ഫോടനം ആര് നടത്തിയതാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഈ കേസില്‍ സിബിഐ അന്വേഷണം നടന്നുവെങ്കിലും ഒരു തുമ്പും കിട്ടിയിട്ടില്ല. 2006 ഏപ്രിലില്‍ അന്വേഷണം ഏറ്റെടുത്ത സിബിഐ സംഘം അന്വേഷണത്തിന് സഹായിക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കുമെന്ന് നോട്ടീസ് പതിക്കുന്നതുള്‍പ്പെടെ പല മാര്‍ഗങ്ങളും പയറ്റിയിരുന്നു. 200 ഓളം പേരെ ചോദ്യംചെയ്തു.
അന്വേഷണത്തില്‍ ബോട്ടില്‍ നടന്ന സ്‌ഫോടനം മനപ്പൂര്‍വമായിരുന്നുവെന്നും പരമാവധി നാശം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്നും സിബിഐ കണ്ടെത്തി. എന്നാല്‍ സ്‌ഫോടനം നടത്തിയത് ആരെന്നോ എന്തിനായിരുന്നുവെന്നോ കണ്ടെത്താനായില്ല. ബേപ്പൂര്‍ സ്‌ഫോടനക്കേസില്‍ സുരേഷ് ഉള്‍പ്പെടുന്ന സംഘത്തിന് എന്തെങ്കിലും ബന്ധമുണ്ടോയെന്നറിയാന്‍ ഇനിയൊരു അന്വേഷണം ഉണ്ടാവുമോ എന്ന് വ്യക്തമല്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss