|    Nov 24 Fri, 2017 6:17 pm
FLASH NEWS

ആര്‍സി പാലം ശുദ്ധജല പദ്ധതി നാട്ടുകാര്‍ക്ക് പ്രയോജനപ്പെടുന്നില്ല

Published : 2nd August 2017 | Posted By: fsq

 

തൂക്കുപാലം: ചെന്നാപ്പാറ-ആര്‍സി പാലം ശുദ്ധജല പദ്ധതി നാട്ടുകാര്‍ക്കു പ്രയോജനപ്പെടുന്നില്ലെന്നു പരാതി. ജലനിധി പദ്ധതിയുടെ ശുദ്ധജല വിതരണമാണ് നാട്ടുകാര്‍ക്കു ദുരിതമായത്. ചെന്നാപ്പാറയി ല്‍ നിന്ന് ആര്‍ സി പാലം വരെ 50 കുടുംബങ്ങള്‍ക്ക് പൈപ്പിലൂടെ ഒഴുകിയെത്തുന്നത് മലിനജലമാണ്. പദ്ധതി ഉദ്ഘാടനം ചെയ്്തപ്പോ ള്‍ പാല്‍ നിറത്തിലായിരുന്നു ജലമെത്തിയത്. കുഴല്‍ക്കിണറില്‍ നിന്ന് ആദ്യമായി വെള്ളമടിച്ചപ്പോള്‍ സംഭവിച്ചതാവാമെന്നാണ് കരുതിയത്. പിന്നീട് മഞ്ഞനിറമായി. ഇപ്പോള്‍ കൊഴുപ്പുകൂടിയ മഞ്ഞനിറത്തിലാണ് വെള്ളം വീടുകളിലെത്തുന്നത്. നിലവില്‍ വെള്ളമുണ്ട്, ഉപയോഗിക്കാനാവുന്നില്ല എന്ന സ്ഥിതിയിലാണ് ഉപഭോക്താക്കള്‍. ശുദ്ധജലത്തിന്റെ പ്രശ്‌നം നെടുങ്കണ്ടം ജലനിധി ഓഫിസില്‍ അറിയിച്ചതിനിടെ തുടര്‍ന്ന് ജലം ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തിരുന്നു. ജലത്തിനു പ്രശ്‌നം ഒന്നുമില്ലെന്നാണ് പരിശോധനാഫലം. എന്നാല്‍, നിറവ്യത്യാസം മൂലം നാട്ടുകാര്‍ക്ക് ഇത് ഉപയോഗിക്കാനാവുന്നില്ല. ജലം കൂടുതല്‍ പരിശോധനകള്‍ക്കായി എറണാകുളത്തേക്ക് അയക്കാന്‍ തൊടുപുഴ ജില്ലാ ഓഫിസില്‍ നിന്ന് നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ നടപടി സ്വീകരിക്കുമെന്നും നെടുങ്കണ്ടം ജലനിധി ഓഫിസില്‍ നിന്ന് അറിയിച്ചു. എറണാകുളത്തുനിന്ന് പരിശോധനാഫലം തൊടുപുഴയില്‍ എത്തിയശേഷമേ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കൂ. 30ലക്ഷം രൂപ വകയിരുത്തിയ പദ്ധതിയില്‍ തുക ശേഷിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഫില്‍റ്ററിങ് സംവിധാനം ഒരുക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി മറ്റ് പ്രശ്‌നങ്ങളില്ല. പരിശോധനാഫലം ലഭിക്കണമെന്നുമാത്രം. അതേസമയം, കുടിവെള്ള പ്രശ്‌നം അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ കര്‍ശന സമീപനങ്ങള്‍ സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. 50 കുടുംബങ്ങളില്‍ നിന്ന് നിശ്ചിത തുക വാങ്ങി പൊതുജന പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. ഉപഭോക്താക്കള്‍ തുക മുഴുവന്‍ നല്‍കുകയും ചെയ്തിരുന്നു. ഉപഭോക്താക്കള്‍ തന്നെ തിരഞ്ഞെടുത്ത സമിതിക്കാണ്് പദ്ധതിയുടെ നടത്തിപ്പ് ചുമതല. ഉപഭോക്തൃവിഹിതം ഇനിയും ലഭിക്കാനുണ്ടെന്നും എത്രയും വേഗം തുക നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജലനിധി ഓഫിസ് അധികൃതര്‍ ഇന്നലെ രാവിലെ വ്യക്തമാക്കി. ഉപഭോക്താക്കളില്‍ നിന്ന് പിരിച്ചെടുത്ത പണം വ്യക്തികള്‍ കൈവശം സൂക്ഷിക്കുന്നതിനെതിരേയും ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പദ്ധതിയുടെ സുഗമമായ  നടത്തിപ്പിനായി ഉത്തരവാദിത്വം ഏല്‍പ്പിക്കപ്പെട്ടവര്‍ വീഴ്ചവരുത്തുന്നതായും ഇക്കാര്യങ്ങളില്‍ അധികൃതരുടെ ശ്രദ്ധയുണ്ടാവണമെന്നും ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക