|    Oct 20 Sat, 2018 8:33 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആര്‍സിസിയില്‍ പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധിച്ച സംഭവത്തില്‍ പഴുതടച്ച അന്വേഷണം വേണം: മുഖ്യമന്ത്രിയോട് രമേശ് ചെന്നിത്തല

Published : 16th September 2017 | Posted By: fsq

 

തിരുവനന്തപുരം: ആര്‍സിസിയില്‍ കാന്‍സര്‍ ചികില്‍സയ്ക്ക്  പ്രവേശിപ്പിക്കപ്പെട്ട 9 വയസ്സുള്ള പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധിച്ച സംഭവത്തില്‍ പഴുതടച്ച സമഗ്ര അന്വേഷണം വേണമെന്നും കുറ്റവാളികളെ സ്ഥാപനത്തില്‍ നിന്നു പുറത്താക്കണമെന്നും   പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനോട്  ആവശ്യപ്പെട്ടു.  ആര്‍സിസിയില്‍ പെണ്‍കുട്ടിയെ സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രിയോട് ഫോണില്‍ സംസാരിച്ചപ്പോഴാണ് ചെന്നിത്തല ഇക്കാര്യം ആവശ്യപ്പെട്ടത്. ചികില്‍സാ ചെലവുകള്‍ വഹിക്കുന്നത് കൂടാതെ  കുടുംബത്തിന് സാമ്പത്തിക സഹായവും നല്‍കണമെന്ന് മുഖ്യമന്ത്രിയോട് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.ഇക്കാര്യത്തില്‍ ആരോഗ്യ വകുപ്പിന് ഗുരുതരമായ വീഴ്ച സംഭവിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് 15 ദിവസം മുമ്പ് ആരോഗ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായില്ല എന്നത് ഞെട്ടിക്കുന്ന കാര്യമാണ്.കഴിഞ്ഞദിവസം പിതാവ് തന്നെ വന്ന് കണ്ട് കാര്യങ്ങള്‍ വിശദീകരിക്കുകയും താന്‍ മുഖ്യമന്ത്രിക്ക് കത്ത്  നല്‍കുകയും അത് വഴി മാധ്യമങ്ങള്‍ അറിയുകയും ചെയ്തപ്പോഴാണ് സര്‍ക്കാര്‍ അനങ്ങിയത്. ഈ കുടുംബത്തിന് ആശ്വാസമെത്തിക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കണം. ജനപ്രതിനിധി എന്ന നിലയ്ക്ക് തനിക്ക് ചെയ്യാവുന്ന എല്ലാ സഹായവും ചെയ്തു കൊടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss