|    Oct 19 Fri, 2018 6:44 pm
FLASH NEWS
Home   >  Kerala   >  

ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ച ഒമ്പതുകാരിക്ക് എയ്ഡ്‌സ്

Published : 14th September 2017 | Posted By: mi.ptk

തിരുവനന്തപുരം: ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ചതിനെ തുടര്‍ന്ന് ഒമ്പതുവയസുകാരിക്ക് എയ്ഡ്‌സ് ബാധിച്ചതായി പരാതി. രക്താര്‍ബുദത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ചികിത്സ തേടിയെത്തിയ കുട്ടിക്കാണ് എയ്ഡ്‌സ് ബാധിച്ചതായി പരിശോധനയില്‍ വ്യക്തമായത്. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ക്യാന്‍സര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 1നാണ് ചികിത്സക്കായി ആര്‍സസില്‍ എത്തിയത്. തുടര്‍ന്ന് കുട്ടിയ്ക്ക് റേഡിയേഷന്‍ തെറാപ്പി നടത്തുകയും ചെയ്തു.തെറാപ്പിയ്ക്കുശേഷം രക്തത്തില്‍ കൗണ്ട് കുറഞ്ഞതിനെ തുടര്‍ന്ന് ആര്‍സിസിയില്‍ നിന്ന് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ നടത്തുകയും ചെയ്തിരുന്നു. ഇതിന് ശേഷം നടത്തിയ പരിശോധനയില്‍ കുട്ടിക്ക് എച്ച്‌ഐവി ബാധിച്ചതായി കണ്ടെത്തുകയായിരുന്നു. ഇതിന് മുന്‍പ് നടത്തിയ പരിശോധനയില്‍ എച്ച്‌ഐവി നെഗറ്റീവായിരുന്നുവെന്നും രക്ഷിതാക്കള്‍ക്ക് എച്ച്‌ഐവി ഇല്ലെന്നും വ്യക്തമായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ആര്‍സിസി അധികൃതര്‍ക്കെതിരെ പരാതിയുമായി രക്ഷിതാക്കള്‍ രംഗത്തെത്തിയത്.
അതേസമയം, ഇത്തരമൊരു സംഭവം ഇതിന് മുന്‍പ് ഉണ്ടായിട്ടില്ലെന്നും പരിശോധിച്ചുവരികയാണെന്നും ആര്‍സിസി അധികൃതര്‍ വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss