|    Oct 18 Thu, 2018 4:18 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആര്‍സിസിയിലെ എച്ച്‌ഐവി ബാധ : അച്ചടക്ക നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Published : 16th September 2017 | Posted By: fsq

 

തിരുവനന്തപുരം: റീജ്യനല്‍ കാന്‍സര്‍ സെന്ററില്‍ ചികില്‍സയില്‍ കഴിയുന്ന ഒമ്പതുകാരിക്ക് എച്ച്‌ഐവി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുറ്റക്കാരായ ആശുപത്രി ജീവനക്കാരുടെ പേരില്‍ അടിയന്തരമായി കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിനും കമ്മീഷന്‍ ഉത്തരവിട്ടു. റീജ്യനല്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടറും ആരോഗ്യ വകുപ്പ് സെക്രട്ടറിയും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചയ്ക്കകം വിശദീകരണം ഫയല്‍ ചെയ്യണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.ആശുപത്രിയില്‍ നിന്നു രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്‌ഐവി ബാധിച്ചുവെന്ന വസ്തുത ഞെട്ടിക്കുന്നതാണ്. നേരത്തെ ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളതായി ആരോഗ്യ നിയമ സംരക്ഷണ പ്രതികരണ വേദി ചെയര്‍മാന്‍ പി കെ രാജു സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.  നേരത്തെയുണ്ടായ സംഭവങ്ങള്‍ അധികൃതര്‍ കണ്ടില്ലെന്നു നടിച്ചതു കൊണ്ടാണ് ഗുരുതരമായ മനുഷ്യാവകാശ ലംഘനം ആവര്‍ത്തിക്കപ്പെട്ടത്. ഇനിയെങ്കിലും ബന്ധപ്പെട്ടവര്‍ സന്ദര്‍ഭത്തിനൊത്ത് ഉയരണമെന്നും ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss