|    Oct 18 Thu, 2018 3:53 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ആര്‍ഷവിദ്യാ സമാജം അധ്യാപികയുടെ ഓഡിയോ ക്ലിപ്പ് ; കര്‍ശന ശിക്ഷ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Published : 29th September 2017 | Posted By: fsq

 

കൊച്ചി: തൃപ്പൂണിത്തുറ ആര്‍ഷവിദ്യാ സമാജത്തിലെ അ ധ്യാപികയുടെ വ്യാജ ഓഡിയോ ക്ലിപ്പുണ്ടാക്കി പ്രചരിപ്പിക്കുകയാണെന്ന കേസില്‍ കര്‍ശന ശിക്ഷ ലഭിക്കുന്ന വകുപ്പുകള്‍ എഫ്‌ഐആറില്‍ ചേര്‍ത്ത് കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ആര്‍ഷവിദ്യാ സമാജത്തിലെ അധ്യാപിക നല്‍കിയ പരാതിയിലാണു നടപടി. സ്ഥാപനത്തിലെ രണ്ടു ജോലിക്കാര്‍ തന്നെയും സുഹൃത്തിനെയും ചേര്‍ത്ത് മോശമായി ചിത്രീകരിച്ച് വ്യാജ ഓഡിയോ ക്ലിപ്പുണ്ടാക്കിയെന്നാണ് പരാതി. പരാതിക്കാരിയുടെ മൊഴിയില്‍ പ്രതേ്യക ചാര്‍ജ് നല്‍കണമെങ്കില്‍ പ്രതേ്യകം ചാര്‍ജ് ഷീറ്റ് നല്‍കണമെന്നും കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ക്കു നിര്‍ദേശം നല്‍കി. കമ്മീഷന്‍ ജില്ലാ പോലിസ് മേധാവിയില്‍ നിന്ന് അനേ്വഷണ റിപോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.  പരാതിയുടെ അടിസ്ഥാനത്തില്‍ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ അനേ്വഷണം നടത്തി പ്രതികള്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി റിപോര്‍ട്ടില്‍ പറയുന്നു .അനേ്വഷണത്തിനിടയില്‍  പ്രതികള്‍ ഒളിവില്‍ പോയി. തുടര്‍ന്ന് ഹൈക്കോടതിയില്‍ നിന്നു മുന്‍കൂര്‍ ജാമ്യം നേടി. കേസിലെ ഓഡിയോ ക്ലിപ്പുകളും മൊബൈല്‍ഫോണും പിടിച്ചെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതായി റിപോര്‍ട്ടിലുണ്ട്.  ഓഡിയോ ക്ലിപ്പ് ഉപയോഗിച്ച് പ്രതികള്‍ അവരുടെ ലൈംഗികാഭിലാഷങ്ങള്‍ക്കു നിര്‍ബന്ധിക്കുകയാണെന്നും പരാതിക്കാരി പറഞ്ഞു. പരാതിയുടെ ഗൗരവം കണക്കിലെടുത്ത് കമ്മീഷന്‍ ഹില്‍പാലസ് എസ്‌ഐയെ വിളിച്ചുവരുത്തി. ഫോറന്‍സിക് റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഓഡിയോ ക്ലിപ്പിന്റെ നിജസ്ഥിതി മനസ്സിലാക്കാന്‍ കഴിയുകയുള്ളൂവെന്നും വ്യാജമായി നിര്‍മിച്ചതാണെങ്കില്‍ ഐടി വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുമെന്നും എസ്‌ഐ പറഞ്ഞു.   കേസിന് മേല്‍നോട്ടം വഹിക്കണമെന്നും കുറ്റക്കാരെ നിയമത്തിനു മുന്നിലെത്തിക്കണമെന്നും മോഹനദാസ് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ക്കു നിര്‍ദേശം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss